city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

22ന് സി. പി. ഐ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധം

22ന് സി. പി. ഐ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധം
കാസര്‍കോട്: വിലക്കയറ്റത്തിനും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നതിനും എതിരെ സി. പി. ഐ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ജനുവരി 22 ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫീസുകള്‍ ഉപരോധിക്കും. ഉപരോധ സമരത്തിന്റെ പ്രചരണാര്‍ത്ഥം ജനുവരി 13 മുതല്‍ 20 വരെ പഞ്ചായത്ത്, മുന്‍സിപ്പല്‍ അടിസ്ഥാനത്തില്‍ കാല്‍നട ജാഥകള്‍ നടത്തും.

സമര പരിപാടികള്‍ വിജയിപ്പിക്കാന്‍ സി. പി. ഐ ജില്ലാ കൗണ്‍സില്‍ യോഗം പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. വിലക്കയറ്റം അതിരൂക്ഷമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിലക്കയറ്റം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിക്കുകയാണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാധീതമായി കുതിച്ചുയരുന്നു. റേഷന്‍ കടകളില്‍ കൂടി വിതരണം ചെയ്യുന്ന അരിയുടെ വില സര്‍ക്കാര്‍ തന്നെ വര്‍ദ്ധിപ്പിച്ചു.

കേരളത്തില്‍ മുന്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെടുന്നു. ജനജീവിതം ദുസഹമാക്കി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള വില്ലേജ് ഓഫീസ് ഉപരോധം വിജയിപ്പിക്കുവാന്‍ സി. പി. ഐ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ഇ. കെ. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ റിപോര്‍ട് ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പ്രവര്‍ത്തന റിപോര്‍ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ. വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: CPI, Village office, Strike, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia