ബസ് കണ്ടക്ടര്‍ ഷിജുവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Jul 26, 2012, 17:53 IST
![]() |
Shijukumar |
വ്യാഴാഴ്ച രാവിലെ 8.50ന് കാസര്‍കോട് നിന്നും ബന്തടുക്കയിലേക്ക് പോകുമ്പോള്‍ ബാലടുക്കത്ത് വെച്ചാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സിന്റെ മുന്‍ വശത്തെ ഡോറിന്റെ ചവിട്ടു പടിയില്‍ നില്ക്കുമ്പോള് ഡോര്‍ പൊട്ടി ഷിജു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറത്തേക്ക് വീണ ഷിജുവിന്റെ തലയിലൂടെ പിന് ചക്രം കയറിപ്പോയി. ബസ്സില്‍ അപ്പോള്‍ തന്നെ കൂട്ടനിലവിഴി ഉയരുകയും ഉടനെ ബസ് നിര്‍ത്തി എല്ലാവരും പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പലരും ഈ കാഴ്ച കാണാന്‍ കഴിയാതെ കണ്ണുപൊത്തി വിതുമ്പി. സ്കൂള്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരായി ബസിലുണ്ടായിരുന്നു.
ഏറെ തിരക്കുള്ള ഈ റൂട്ടില്‍ ആവശ്യത്തിന് ബസ്സില്ലാത്തതു മൂലം യാത്രക്കാരെ കുത്തിനിറച്ചാണ് പോകേണ്ടി വരുന്നത്. ചവിട്ടു പടിക്കു സമീപം ഏതാനും പേര് നിന്നിരുന്നുവെങ്കിലും ഭാഗ്യം കൊണ്ടാണ് ഇവര്‍ പുറത്തേക്ക് തെറിച്ച് വീഴാതിരുന്നത്. ബസിലെ ഡോറിന്റെ ലോക്ക് എങ്ങനെയാണ് പൊട്ടിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു ഷിജു. മോഹനന്- ഭാര്‍ഗവി ദമ്പതികളുടെ മകനാണ്. കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടമായത്. ഷിജുവിന്റെ പിതാവ് എട്ട് വര്‍ഷം മുമ്പ് അകാലത്തില്മരിച്ചിരുന്നു. 10-ാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം വീട്ടിലെ അവസ്ഥ മനസ്സിലാക്കിയ ഷിജു പഠനം മാറ്റിവെച്ച് കണ്ടക്ടര്‍ ജോലിക്കായി പോകുകയായിരുന്നു. ഷീബ ഏകസഹോദരിയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
Keywords: Bus accident, Bus employees, Kasaragod, Bandaduka.
Related News:
കാസര്‍കോട്ട് ബസില്‍ നിന്ന് തെറിച്ച് വീണ് കണ്ടക്ടര്‍ മരിച്ചു