city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വികസന ശില്പശാല ജൂലൈ 14ന്

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വികസന ശില്പശാല ജൂലൈ 14ന്
കാസര്‍കോട്: പാര്‍ലമെന്റ് മണ്ഡലം വികസന ശില്പശാലയുടെ ഒരുക്കങ്ങള്‍ സജീവമായി പുരോഗമിച്ചുവരുന്നു. ജൂലൈ 14നു കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്്. കൃഷിയും, അനുബന്ധമേഖലകളും, വിദ്യാഭ്യാസം, കല, കായികം, സംസ്‌ക്കാരം, ഭാഷാന്യൂനപക്ഷം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ഗതാഗതം, പശ്ചാത്തലമേഖല, പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമം, വനിതാക്ഷേമം തുടങ്ങിയ വിഷയമേഖലകളില്‍ പ്രത്യേക അക്കാദമിക് ഉപസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഓരോ മേഖലയിലെയും നിലവിലെ സ്ഥിതി, സാദ്ധ്യതകള്‍, പോരായ്മകള്‍, ഭാവിനിര്‍ദ്ദേശങ്ങള്‍ എന്ന നിലയിലാണ് ശില്പശാലയിലേക്കുള്ള പേപ്പറുകള്‍ തയ്യാറാക്കപ്പെടുന്നത്. തീരദേശം, മലയോരം, എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ജൈവപുനരുജ്ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌ക്കരണം, കുടിവെള്ളം, ഗ്രാമീണ ടൂറിസം, ജൈവകൃഷി തുടങ്ങിയ സവിശേഷ മേഖലകളില്‍ വികസനത്തിനായി ശില്പശാലയുടെ ഭാഗമായി ഡി.പി.ആര്‍. (ഉജഞ) തന്നെ തയ്യാറാക്കപ്പെടും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏജന്‍സികള്‍ക്കും ഇവ സമര്‍പ്പിക്കും.

പി. കരുണാകരന്‍ എം.പി. ചെയര്‍മാനും, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഡോ: വി.പി.പി.മുസ്തഫയാണു ശില്പശാല കോ-ഓഡിനേറ്റര്‍. ശില്പശാലയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദര്‍ പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, സംഘടനകള്‍, മാദ്ധ്യമങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 700 ഓളം പ്രതിനിധികള്‍ ഏകദിന ശില്പശാലയില്‍ പങ്കാളികളാകും.

ശില്പശാലയക്കു മുന്നോടിയായി തയ്യാറാക്കുന്ന വികസനരേഖയിലെക്കുള്ള പ്രൊജക്റ്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ ഫോറങ്ങള്‍, പ്രതിനിധി രജിസ്‌ത്രേഷന്‍ ഫോറം എന്നിവ ഇതിനകം എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു.

vikasanashilpashala2012@gmail.com എന്ന ഇ-മെയില്‍ അഡ്രസിലും വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഓഫീസ് വിലാസം: 'മണ്ഡലം വികസന ശില്പശാല', കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കാഞ്ഞങ്ങാട് പി.ഒ, കാസര്‍കോട് ജില്ല.

Keywords:  Vikasanashilpashala, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia