വിജേഷിനു എഴുന്നേറ്റു നടക്കാന്‍ നമ്മളും കനിയണം
Aug 22, 2016, 19:00 IST
കരിന്തളം: (www.kasargodvartha.com 22/08/2016) കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കോയിത്തട്ട അമ്പേത്തടിയിലെ വിജേഷിനെ (27) സഹായിക്കാന്‍ ഒരുപറ്റം കലാകാരന്മാരുടെ കൂടെ നമുക്കും കൈകോര്‍ക്കാം. വിജയന്‍ - നിര്‍മല ദമ്പതികളുടെ മകനായ വിജേഷ് തലച്ചോറിനു ബാധിച്ച ഗുരുതരമായ രോഗത്താല്‍ ഏഴുവര്‍ഷക്കാലമായി ഇരു കണ്ണുകളുടെയും കാഴ്ചയും ചലന ശേഷിയും നഷ്ടപ്പെട്ടു കിടപ്പിലാണ്.
ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചിട്ടും മകന്റെ രോഗം ഭേദമാകാതെ ദുരിതമനുഭവിക്കുന്ന വിജേഷിനെ സഹായിക്കാന്‍ ബിരിക്കുളം ചൈത്രവാഹിനി കലാക്ഷേത്രത്തിലെ കലാകാരന്മാര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സംഗീത സായാഹ്നങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 18,000 രൂപ കുടുംബത്തിനു കൈമാറി.
എന്നാല്‍ വിജേഷിന്റെ തുടര്‍ ചികിത്സയ്ക്കു ലക്ഷങ്ങള്‍ വേണ്ടിവരുമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന മംഗളൂരുവിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനുള്ള തുക കണ്ടെത്താനായി തുടര്‍ന്നും സംഗീത സായാഹ്നങ്ങള്‍ നടത്താന്‍ തന്നെയാണു കലാക്ഷേത്രം പ്രവര്‍ത്തകരുടെ തീരുമാനം. തികച്ചും സൗജന്യമായി സംഗീത സായാഹ്നം നടത്തുവാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍ കലാക്ഷേത്രവുമായി ബന്ധപ്പെടണമെന്നും ഭാരവാഹികളായ ജോസ് ടി വര്‍ഗീസ്, എ വി കൂടോല്‍, പി രത്‌നാകരന്‍, എ വി ദിവാകരന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9645318233.
വിജേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ വിജയാബാങ്കിന്റെ കാലിച്ചാമരം ശാഖയില്‍ 206401231000991 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഐ എഫ് എസ് സി കോഡ്: VIAB 0002064.
Keywords : Youth, Treatment, Hospital, Karinthalam, Kasaragod, Natives, House, Vijesh.