കര്‍ണ്ണാടകയില്‍ നിന്നുള്ള കോഴി കള്ളക്കടത്ത് വിജിലന്‍സ് പിടികൂടി
Aug 8, 2012, 17:33 IST
കാസര്‍കോട്: കര്‍ണ്ണാടകയില്‍നിന്നുള്ള കോഴിക്കളക്കടത്ത് വിജിലന്‍സ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സീതാഗോളിയില്വെച്ച് വിജിലന്‍സ് സി.ഐ. പി. ബാലകൃഷ്ണന്, എസ്.ഐമാരായ രാംദാസ്, സുധാകരന്, പോലീസുകാരായ പ്രമോദ്, വിനോദ്, എന്നിവര്‍ ചേര്‍ന്ന് കോഴിക്കളക്കടത്ത് പിടികൂടിയത്. കെ.എല്‍. 14 കെ. 6668 നമ്പര്‍ ലോറിയിലാണ് കോഴികളെ കടത്തിയത്.
ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ അംഗഡിമുഗര്‍ കന്തലിലെ സന്തോഷ് ഡിസൂസയെ (32) പിടികൂടി. കോട്ടക്കണ്ണിയിലെ ഹമീദ് എന്നയാളുടെതാണ് കോഴികളടങ്ങിയ വണ്ടി എന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഒരുദിവസം 20 ലോഡ് കോഴികളാണ് കാസര്‍കോട്ടേക്ക് കള്ളക്കടത്തായി കൊണ്ടുവരുന്നത്. വില്പന നികുതി ഇന്റലിജന്‍സ് വിഭാഗമാണ് ഇത് പിടികൂടേണ്ടതെങ്കിലും ഇവരില്‍ ചിലരുടെ ഒത്താശയോടെയാണ് കോഴിക്കളക്കടത്ത് നടക്കുന്നതെന്ന് വിജിലന്‍സ് അധികൃതര്‍ സൂചിപ്പിച്ചു.
1,85,000 രൂപയുടെ കോഴികളാണ് പിടികൂടിയത്. പിടികൂടിയ കോഴി ലോറി വില്പന നികുതി അധികൃതര്‍ക്ക് കൈമാറി. കോഴിക്കള്ളകടത്ത് സംബന്ധിച്ച് വിജിലന്‍സ് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ടും അയക്കുമെന്നറിയുന്നു.

Keywords: Chicken, Lorry, Police, Karnataka, Kasaragod