city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂട്ട് വീഴും: ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന കര്‍ശനമാക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 17/12/2016) വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട് ചെയ്യുന്നത് സംബന്ധിച്ചും ഹാജര്‍ നിലവാരം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ചും ജില്ലയില്‍ പൊതുഭരണ വകുപ്പ് വിജിലന്‍സ് പരിശോധന കര്‍ശനമാക്കുന്നു. ഒഴിവുകള്‍ കാലങ്ങളായി നിലവിലുളളതും എന്നാല്‍ പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതുമായ പ്രശ്‌നങ്ങളില്‍ കര്‍ശന നടപടി എടുക്കാനാണ് വിജിലന്‍സിന്റെ നീക്കം.

വിവിധ പി എസ് സി ലിസ്റ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്. അപ്രതീക്ഷിത പരിശോധനയിലൂടെ ഓഫീസുകളിലെ നിലവിലുളള സംവിധാനം പരിശോധിക്കുന്നത് തുടരുകയാണ്. മോട്ടോര്‍ വാഹന വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, കാസര്‍കോട് ബ്ലോക്ക് ഓഫീസ്, എ ഡി സി ഓഫീസ്, ആരോഗ്യ വകുപ്പ്, ഹോമിയോ വകുപ്പ്, പി ഡബ്ല്യു ഡി ഇറിഗേഷന്‍, കെട്ടിടം, റോഡ്‌സ് വിഭാഗങ്ങള്‍ എന്നിവയും വിജിലന്‍സ് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുണ്ട്.

ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കാനും പൊതുജനങ്ങളുടെ പരാതികളില്‍ നടപടിക്ക് റിപ്പോര്‍ട് ചെയ്യാനുമാണ് വിജിലന്‍സിന്റെ നീക്കം. ജില്ലയില്‍ വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കുന്നതാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂട്ട് വീഴും: ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന കര്‍ശനമാക്കുന്നു

Keywords: Kasaragod, Kerala, Vigilance, Vigilance-raid, Office, supply-officer, PWD-office, vigilance department to inspect government office.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia