city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈക്കൂലി ആരോപണം; ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ വിജിലന്‍സ് സ്‌ക്വാഡ് ചോദ്യം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 23/08/2016) കൈക്കൂലി ആരോപണത്തിന് വിധേയരായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് വിജിലന്‍സ് സംഘമാണ് ഇന്ന് രാവിലെ അന്വേഷണത്തിനായി കാസര്‍കോട്ടെത്തിയത്.

വിജിലന്‍സ് സ്‌ക്വാഡ് ജനറല്‍ ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചുവരികയാണ്. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് മണിക്കൂറോളം ആശുപത്രി സൂപ്രണ്ടില്‍ നിന്ന് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് കൈക്കൂലി ആരോപണത്തിന് വിധേയരായ അനസ്‌തേഷ്യാ വിദഗ്ധന്റെയും ഗൈനക്കോളജിസ്റ്റിന്റെയും മൊഴിയെടുത്തു.

ഗര്‍ഭാശയം പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയ മധൂര്‍ സ്വദേശിനിയായ ആദിവാസിയുവതിയോട് ഗൈനക്കോളജിസ്റ്റും അനസ്‌തേഷ്യാവിദഗ്ധനും കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. ഇരുവര്‍ക്കുമായി ആയിരം രൂപവീതം വേണമെന്നായിരുന്നു ആവശ്യം. കൈക്കൂലി കിട്ടാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.

ശസ്ത്രക്രിയക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ നേരത്തെ ഡിഎംഒ അന്വേഷണം നടത്തിയിരുന്നു. ഡിഎംഒ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ മറ്റൊരു പരാതിയിലും വിജിലന്‍സ് അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു.

ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍ക്ക് 1000 മുതല്‍ 2000 രൂപവരെ കൈക്കൂലി നല്‍കേണ്ടിവരുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച നടപടി കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. വിവിധ സംഘടനകള്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും ജില്ലാ കലക്ടറോടും കൈക്കൂലി ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് ജില്ലാമെഡിക്കല്‍ ഓഫീസര്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയിരുന്നത്.

കൈക്കൂലി ആരോപണം; ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ വിജിലന്‍സ് സ്‌ക്വാഡ് ചോദ്യം ചെയ്തു


Keywords: Kasaragod, General Hospital, Doctors, Investigation, Vigilance, Woman, Health, Surgery, Report, Report.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia