city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെക്ക്‌­പോ­സ്­റ്റ് ജീ­വ­ന­ക്കാര്‍ ഉ­റങ്ങി; വി­ജി­ലന്‍­സ് കോ­ഴി­ക്കടത്ത് പി­ടി­കൂടി

ചെക്ക്‌­പോ­സ്­റ്റ് ജീ­വ­ന­ക്കാര്‍ ഉ­റങ്ങി; വി­ജി­ലന്‍­സ് കോ­ഴി­ക്കടത്ത് പി­ടി­കൂടി
കാസര്‍­കോട്: ഓ­ണം വി­പ­ണി ല­ക്ഷ്യ­മാ­ക്കി കര്‍­ണാ­ട­ക­യില്‍ നി­ന്നു കേ­ര­ള­ത്തി­ലേ­ക്ക് ക­ട­ത്തു­ക­യാ­യി­രു­ന്ന ഒ­രു ലോ­ഡ് കോ­ഴി വി­ജി­ലന്‍­സ് പി­ടി­കൂ­ടി. കോ­ഴി­ക­ളെയും ലോ­റിയും സെ­യില്‍­ടാ­ക്‌­സ് ഇന്റ­ലി­ജന്‍­സ് വി­ഭാ­ഗ­ത്തി­നു കൈ­മാ­റി.

വി­ജി­ലന്‍­സ് സി.ഐ പി. ബാ­ല­കൃ­ഷ്­ണന്‍ നാ­യ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ശ­നി­യാഴ്­ച പു­ലര്‍­ച്ചെ പ­ത്വാ­ടി ചെ­ക്ക് പോ­സ്­റ്റി­നു സ­മീപ­ത്തു വെ­ച്ചാ­ണ് അ­ന­ധികൃത കോ­ഴി­കട­ത്ത് പി­ടി­കൂ­ടി­യത്. പ­ത്വാ­ടി ചെക്ക്‌­പോ­സ്­റ്റു വ­ഴി കോ­ഴി കട­ത്ത് ന­ട­ക്കു­ന്നു­വെ­ന്ന വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് വി­ജി­ലന്‍­സ് സം­ഘം പരി­ശോ­ധ­ന­യ്­ക്ക് എ­ത്തി­യത്. വി­ജി­ലന്‍­സ് സം­ഘം എ­ത്തി­യിട്ടും ഉ­റ­ങ്ങി­ക്കി­ട­ക്കു­ക­യാ­യി­രു­ന്ന ചെക്ക്‌­പോ­സ്­റ്റ് അ­ധി­കൃ­തര്‍ ഉ­ണര്‍­ന്നി­ല്ലെ­ന്നു വി­ജി­ലന്‍­സ് അ­ധി­കൃ­തര്‍ വെ­ളി­പ്പെ­ടുത്തി.

അട­ഞ്ഞു കി­ട­ന്ന ഗേ­റ്റ് തുറ­ന്ന് വി­ജി­ലന്‍­സ് സം­ഘം മ­റു­ഭാഗ­ത്ത് എ­ത്തി കോ­ഴി കട­ത്ത് പി­ടി­കൂടി­യ ശേ­ഷ­മാ­ണ് ചെക്ക്‌­പോ­സ്­റ്റ് ജീ­വനക്കാ­രെ വി­ളി­ച്ചു­ണര്‍­ത്തി­യത്. ഇ­തു സം­ബ­ന്ധി­ച്ച റി­പോര്‍­ട്ട് വി­ജി­ലന്‍­സ് ഡ­യ­റ­ക്ടര്‍­ക്ക് നല്‍­കു­മെ­ന്ന് അ­ധി­കൃ­തര്‍ പ­റഞ്ഞു.

അതേ­സമ­യം വെ­ള്ളി­യാഴ്­ച കുണ്ടം­കു­ഴി­യി­ലു­ള്ള ബേ­ഡ­ഡു­ക്ക വി­ല്ലേജ് ഓ­ഫീ­സില്‍ വി­ജി­ലന്‍­സ് ന­ടത്തി­യ റെ­യ്­ഡില്‍ നി­രവ­ധി കൃ­ത്രി­മ­ങ്ങള്‍ ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. വി­ജി­ലന്‍­സ് സം­ഘം വി­ല്ലേജ് ഓ­ഫീ­സില്‍ എ­ത്തി­യ­പ്പോള്‍ അ­ട­ഞ്ഞു­കി­ട­ക്കു­ക­യാ­യി­രുന്നു. മ­ണി­ക്കൂ­റു­ക­ളോ­ളം കാ­ത്തി­രു­ന്ന ശേ­ഷ­മാ­ണ് താല്‍­കാലിക ജീ­വ­ന­ക്കാരി ഓ­ഫീ­സ് തു­റ­ന്നത്. പ­ല ആ­വ­ശ്യ­ങ്ങള്‍­ക്കാ­യി നല്‍കി­യ അ­പേ­ക്ഷ­കള്‍ ര­ജി­സ്റ്റ­റില്‍ ചേര്‍­ക്കാ­ത്തതും ക­ണ്ടെ­ത്തി­യ­താ­യി വി­ജി­ലന്‍­സ് അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി.

Keywords:  Check-post, Vigilance-raid, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia