city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടിവെള്ള പദ്ധതി; 18 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ടാങ്കില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല, വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി

ബദിയടുക്ക: (www.kasargodvartha.com 29/09/2016) ചെടേക്കാല്‍ എരുപ്പകട്ടയിലെ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തി. 40 കുടുംബങ്ങള്‍ക്ക് വേണ്ടി അഞ്ചു വര്‍ഷം മുമ്പാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. മോട്ടോര്‍ ഷെഡും ടാങ്കും മാത്രമാണ് നിര്‍മ്മിച്ചത്. നിര്‍മ്മിച്ച ടാങ്ക് ചോര്‍ച്ചയുള്ളതാണ്. 18 ലക്ഷം രൂപ ചിലവിലാണ് കുടിവെള്ള പദ്ധതി വാട്ടര്‍ അതോറിറ്റി ആരംഭിച്ചത്.

അഞ്ചു വര്‍ഷമായിട്ടും ഒരു തുള്ളിവെള്ളം പോലും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി. 13 വീട്ടുകാര്‍ക്ക് മാത്രമാണ് ഇതിന്റെ കണക്ഷന്‍ നല്‍കിയത്. എന്നാല്‍ വെള്ളം മാത്രം ഇതുവരെ കിട്ടിയില്ല. ഇതുസംബന്ധിച്ച് നാട്ടുകാരനായ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സിഐ ബാലകൃഷ്ണ നായറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ക്രമക്കേട് വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി തുക കരാറുകാരന് ഇനിയും നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ബദിയടുക്ക പഞ്ചായത്തിനാണ് കുടിവെള്ള പദ്ധതിയുടെ ഓണര്‍ഷിപ്പ് നല്‍കിയിട്ടുള്ളത്.

കുടിവെള്ള പദ്ധതി; 18 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ടാങ്കില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല, വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി

കുടിവെള്ള പദ്ധതി; 18 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ടാങ്കില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല, വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി
കുടിവെള്ള പദ്ധതി; 18 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ടാങ്കില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല, വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി

Keywords: Kasaragod, Kerala, Vigilance-raid, Drinking water, Water authority, Badiyadukka, Badiyadukka Panchayat, Vigilance raid on Chedekkal Drinking water project.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia