city-gold-ad-for-blogger

വിജിലന്‍സ് റെയ്ഡില്‍ നടപടിയില്ല; മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ അഴിമതിക്കാരിപ്പോഴും ജോലി ചെയ്യുന്നു

കാസര്‍കോട്: (www.kasargodvartha.com 05/02/2016) മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 54,530 രൂപ പിടിച്ചെടുത്തിട്ടും ജീവനക്കാര്‍ക്കെതിരെ ഇതുവരെ നടപടിയില്ല. റെയ്ഡിനിടെ എക്‌സൈസ് ഓഫീസില്‍ നിന്ന് രണ്ടു ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ ഒരുനടപടിയുമെടുക്കാന്‍ സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും വിജിലന്‍സിന് കഴിഞ്ഞില്ല. ഇപ്പോഴും ജീവനക്കാര്‍ ജോലിയില്‍ തുടരുകയാണ്.

ഇവരുടെ താമസ സ്ഥലത്തുനിന്ന് രൂപയും 22,230 രൂപയും രണ്ടു മൊബൈല്‍ ഫോണുമാണ് വിജിലന്‍സ് കണ്ടെടുത്തത്. പരിശോധനയ്ക്ക് വിജിലന്‍സ് എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൊസങ്കടി, വാമഞ്ചൂര്‍ എന്നിവിടങ്ങളിലെ വാണിജ്യനികുതി, വില്‍പന നികുതി, ആര്‍ടിഒ, എക്‌സൈസ്, വനം വകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ കാസര്‍കോട് വിജിലന്‍സ് വിഭാഗം റെയ്ഡ്‌നടത്തിയത്. ഉദ്യോഗസ്ഥരുടെ താമസസ്ഥലത്ത് നിന്നാണ് പണം പിടിച്ചെടുത്തത്. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തുനിന്ന് 32300 രൂപയാണ് കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായായിരുന്നു റെയ്ഡ്.

വില്‍പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തെ കക്കൂസില്‍ കൈക്കൂലിയായി പിരിച്ച പണം വിതറിയ നിലയില്‍ കണ്ടെത്തിയിരുന്നു. കൈക്കൂലി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി കെ.വി രഘുരാമന്‍ പറയുന്നത്. സിഐമാരായ ഡോ. വി ബാലകൃഷ്ണന്‍, ടി ബാലകൃഷ്ണന്‍ നായര്‍ എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കിയിരുന്നു.

സാധാരണ രീതിയില്‍ ഒരുമാസത്തിനുള്ളില്‍ തന്നെ നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ മഞ്ചേശ്വരത്തെ സംഭവത്തില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നത തലങ്ങളില്‍ നിന്നും സമ്മര്‍ദം ഉണ്ടെന്നാണ് വിവരം.


വിജിലന്‍സ് റെയ്ഡില്‍ നടപടിയില്ല; മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ അഴിമതിക്കാരിപ്പോഴും ജോലി ചെയ്യുന്നു

Related News: ചെക്ക്‌പോസ്റ്റിലെ ചായക്കടയില്‍ ദിവസവുമെത്തുന്നത് 1 ലക്ഷം രൂപയുടെ കിമ്പളം

Keywords : Kasaragod, Manjeshwaram, Vigilance-raid, Check-post, Investigation, Report, Raid, Toilet, Vigilance raid: No action against check post employees. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia