വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
Apr 3, 2012, 16:41 IST
കാസര്‍കോട്: ജില്ലയിലെ വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ വിജിലന്‍സ് ചൊവ്വാഴ്ച ഒരേസമയം മിന്നല്‍ പരിശോധന നടത്തി. 'വാട്ടര്‍ ഫോള്‍ ' എന്ന് പേരിട്ട റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായാണ് സൂചന.
കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റി ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് കാസര്‍കോട് യൂണിറ്റ് ഡി വൈ എസ് പി കുഞ്ഞരാമന്‍, എ എസ് ഐമാരായ ഉത്തമന്‍, രാംദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന്‍, ജോസഫ് എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.

Keywords: Water authority, Vigilance-raid, Kasaragod