city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ന­ധികൃ­ത സ്വ­ത്ത്: ലീ­ഗ് പ്രാ­ദേശി­ക നേ­താ­ക്ക­ളു­ടെ വീ­ട്ടില്‍ വി­ജി­ലന്‍­സ് റെ­യ്ഡ്

അ­ന­ധികൃ­ത സ്വ­ത്ത്: ലീ­ഗ് പ്രാ­ദേശി­ക നേ­താ­ക്ക­ളു­ടെ വീ­ട്ടില്‍ വി­ജി­ലന്‍­സ് റെ­യ്ഡ്
തൃക്കരി­പ്പൂര്‍: അ­ന­ധികൃ­ത സ്വ­ത്ത് സ­മ്പാ­ദി­ച്ചു എ­ന്ന പ­രാ­തി­യില്‍ തൃക്കരിപ്പൂരില്‍ ലീഗ് പ്രാദേശിക നേതാക്കളുടെ വീടുകളില്‍ ഉള്‍പെടെ വിജിലന്‍സ് റെ­യ്­ഡ് നടത്തി. തൃക്കരിപ്പൂര്‍, ഉദിനൂര്‍, ബീരിച്ചേരി, കൈക്കോട്ടുകടവ് തുടങ്ങിയ സ്ഥലങ്ങ­ളില്‍ ചൊ­വ്വാഴ്­ച പു­ലര്‍­ചെ മു­ത­ല്‍ കോ­ഴി­ക്കോ­ട് വി­ജി­ലന്‍­സ് ഡി.വൈ.എ­സ്.പി. സാ­ബു­വി­ന്റെ നേതൃത്വത്തിലുള്ള സം­ഘ­മാണ് റെയ്ഡ് നടത്തുന്ന­ത്.

ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കു­ന്ന സ­മീര്‍ എ­ന്ന യുവാവി­നെ വി­ജി­ലന്‍സ് സംഘം ക­സ്റ്റഡിയിലെടുത്തി­ട്ടുണ്ട്. ഉടുമ്പുന്തല, കൈക്കോട്ടുകടവ് എന്നിവിടങ്ങളിലെ പ്രമുഖ ലീഗ് നേതാവിന്റെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. അഞ്ചോളം വാഹനങ്ങളാണ് തൃക്കരിപ്പൂരിന്റെ വിവിധ ഭാഗങ്ങ­ളില്‍ ഉ­ദ്യോ­ഗ­സ്ഥര്‍ എ­ത്തി­യി­രി­ക്കു­ന്നത്. കള്ളനോ­ട്ട് ഇ­ട­പാ­ടു­മാ­യി ചി­ലര്‍­ക്കു­ള്ള ബ­ന്ധവും അ­ന്വേ­ഷി­ക്കു­ന്നു­ണ്ട്.

എന്‍­ഫോ­ഴ്‌­സ്‌­മെന്റ് ഉ­ദ്യോ­ഗ­സ്ഥരും ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ന്വേഷ­ണം ന­ട­ത്തി­വ­രു­ന്നു­ണ്ടെ­ന്നാ­ണ് സൂച­ന. റെ­യ്­ഡി­നെ­ക്കു­റി­ച്ച് കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ വെ­ളി­പെ­ടു­ത്താന്‍ വി­ജി­ലന്‍­സ് സം­ഘം ത­യ്യാ­റാ­യില്ല. റെ­യ്­ഡ് ചൊ­വ്വാഴ്­ച ഉ­ച്ച­യ്ക്കും തു­ട­രു­ക­യാണ്. ലീ­ഗ് ജ­ന­പ്ര­തി­നി­ധി­യു­ടെ വീ­ട്ടിലും റെ­യ്­ഡ് ന­ട­ന്നി­രു­ന്നു. തൃ­ക്ക­രി­പ്പൂ­ര്‍ പ­ഞ്ചായത്ത് ഓ­ഫീ­സി­ലും പരി­ശോ­ധ­ന ന­ട­ന്നു.

Keywords:  Vigilance-Raid, House, Pravasi League, Udinoor, Custody, Panchayath, Kozhikode, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia