city-gold-ad-for-blogger

പി.ഡബ്ല്യു.ഡി. ഓഫീസില്‍ സൂക്ഷിക്കേണ്ട ടാര്‍ ബാരലുകള്‍ കരാറുകാരുടെ വീടുകളില്‍

കാസര്‍കോട്: (www.kasargodvartha.com 11.11.2014) കാസര്‍കോട് പൊതുമാരാമത്ത് റോഡ്‌സ് വിഭാഗം ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ തിരിമറിയും ക്രമക്കേടും കണ്ടെത്തി. ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിക്കേണ്ട ടാര്‍ ബാരലുകള്‍ കരാറുകാരുടെ വീടുകളില്‍ സൂക്ഷിച്ചു വെച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച സമഗ്ര അന്വേഷണം തുടരുകയാണ്.

വിജിലന്‍സ് ഡി.വൈ.എസ്.പി.  കെ.വി. രഘുരാമന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച കാസര്‍കോട്ടെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഓഫീസില്‍ പരിശോധന നടത്തിയത്. 49 ബാരല്‍ ടാറാണ് ചെര്‍ക്കളയിലെ ചില കരാറുകാരുടെ വീടുകളില്‍ നിന്നായി കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നാണ് പൊതു റോഡുകള്‍ ടാര്‍ ചെയ്യാന്‍ ആവശ്യമായ ടാര്‍ കൊണ്ടുവരുന്നത്. ഇത് പി.ഡബ്ല്യു.ഡി. ഓഫീസില്‍ സൂക്ഷിക്കുകയും കരാര്‍ ഉറപ്പിക്കുന്ന മുറയ്ക്ക് നിശ്ചിത അനുപാതത്തില്‍ കരാറുകാര്‍ക്ക് അനുവദിക്കുകയുമാണ് രീതി. എന്നാല്‍ ടാര്‍ ബാരലോടെ കരാറുകാരുടെ വീടുകളിലെത്തിയത് സംശയത്തിനു വഴിവെച്ചിട്ടുണ്ട്.

ടാര്‍ വിതരണത്തില്‍ വന്‍ ക്രമക്കേടു നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് സംസ്ഥാന വ്യാപകമായി പൊതുമരാമത്ത് ഓഫീസുകളില്‍ പരിശോധന നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട്ടും പരിശോധന നടത്തിയത്. ജോലി സ്ഥലത്തേക്ക് എളുപ്പത്തില്‍ കൊണ്ടു പോകുന്നതിനും ചരക്കുകൂലി ലാഭിക്കാനുമാണ് ടാര്‍ ബാരലുകള്‍ വീടുകളില്‍ സൂക്ഷിച്ചതെന്നാണ് കരാറുകാര്‍ നല്‍കുന്ന വിശദീകരണമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ വസ്തുത അന്വേഷിച്ചു വരുന്നതായും അവര്‍ പറഞ്ഞു.

ഡി.വൈ.എസ്.പി.ക്കു പുറമെ ഇന്‍സ്‌പെക്ടര്‍ പി.ബാലകൃഷ്ണന്‍ നായര്‍, എ.എസ്.ഐ. മാരായ രാമദാസ്, ശിവദാസ്, വിശ്വനാഥന്‍, രാജീവന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാധാകൃഷ്ണന്‍, ജോസഫ്, കൃഷ്ണന്‍, വിജയന്‍, അഡീ. തഹസില്‍ദാര്‍മാരായ എന്‍. പ്രഭാകരന്‍, ഭുവനേഷ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia