city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസില്‍ നിന്നും മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ വിജിലന്‍സ് റെയ്ഡ്

മഞ്ചേശ്വരം: (www.kasargodvartha.com 17.06.2014) മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസില്‍ നിന്നും ജോലിക്കിടയില്‍ മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് ഡി.വൈ.എസ്.പി ദാമോദരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

ഉച്ചയ്ക്ക് ശേഷം പതിവായി ജീവനക്കാര്‍ മുങ്ങി ഈ സമയത്തുള്ള തീവണ്ടിയില്‍ നാട്ടിലേക്ക് പോകുന്നതായുള്ള പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. അനധികൃതമായി ഉദ്യോഗസ്ഥര്‍ ലീവെടുക്കുന്നതായും പിന്നീട് രജിസ്റ്ററില്‍ ഒപ്പ് വെക്കുന്നതായും പരാതിയുണ്ട്. റെയ്ഡ് തുടരുകയാണ്.

പല സര്‍ക്കാര്‍ ഓഫീസുകളിലും ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ മുങ്ങുന്നുണ്ട്. ഇതിനെതിരെ നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റെയ്ഡ് ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസില്‍ നിന്നും മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ വിജിലന്‍സ് റെയ്ഡ്

Keywords : Manjeshwaram, Panchayath, Office, Vigilance-raid, Kasaragod, Employees, DYSP Damodharan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia