മുളിയാറിലെ വ്യാജപട്ടയം; വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്, പിന്നാലെ പോലീസ് പരിശോധന, മൂന്ന് പേര്‍ക്കെതിരെ കേസ്
Jul 24, 2015, 18:00 IST
ബോവിക്കാനം: (www.kasargodvartha.com 24/07/2015) മുളിയാറിലെ സര്‍ക്കാരിന്റെ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുളിയാര്‍ വില്ലേജ് ഓഫിസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. പട്ടയം നല്‍കുമ്പോള്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ട ചില രേഖകള്‍ തിരുത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ചില ഫയലുകള്‍ മുക്കുകയും വില്ലേജ് ഓഫീസിലെ രജിസ്റ്റര്‍ ബുക്കിലെ ചില പേജുകള്‍ കാണാതായതായും സൂചനയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരുടെ പേരില്‍ അടുത്തിടെ വ്യാജപട്ടയമുണ്ടാക്കിയതായുള്ള ആരോപണവും നിലവിലുണ്ട്. വിജിലന്‍സ് റെയ്ഡിന് പിന്നാലെ ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും വില്ലേജ് ഓഫീസില്‍ പരിശോധന നടത്തി. മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജ പട്ടയമുണ്ടാക്കി ഏഴുലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബാവിക്കര സ്വദേശി മുഹമ്മദ് വില്ലേജ്മാന്‍ ജോണ്‍സനും, ബി.കെ മുഹമ്മദിനും എതിരെ ആദൂര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് മുളിയാറില്‍ സര്‍ക്കാറിന്റെയും, പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും ഭൂമി സ്വകാര്യവ്യക്തികള്‍ വ്യാപകമായി കൈയേറിയതായുള്ള വിവരം പുറത്തുവന്നത്. കാസര്‍കോട് കോട്ട ഭൂമി വിവാദത്തിനിടെയാണ് മുളിയാറിലെ കയ്യേറ്റം മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
വില്ലേജ് ഓഫീസ് ജീവനക്കാരനടക്കം ഈ കേസില്‍ പ്രതിയാണ്.
Keywords : Bovikanam, Muliyar, Village Office, Vigilance-raid, Kasaragod, Kerala, Land.

![]() |
File Photo |