ആര്‍.ടി.ഒ ചെക്കുപോസ്റ്റുകളില്‍ റെയ്ഡ്; ജിവനക്കാരില്‍ നിന്നും കൈക്കൂലി പണം പിടികൂടി
Apr 22, 2012, 12:39 IST
കാസര്‍കോട്: മഞ്ചേശ്വരം, ചെറുവത്തൂര്‍ ആര്‍.ടി.ഒ ചെക്കുപോസ്റ്റുകളില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാസര്‍കോട് വിജിലന്‍സ് അധികൃതരാണ് ഓരേസമയം റെയ്ഡ് നടത്തിയത്. മഞ്ചേശ്വരത്ത് വിജിലന്‍സ് സി.ഐ., പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലും, ചെറുവത്തൂരില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി., ടി. കുഞ്ഞാമന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തിയത്.
മഞ്ചേശ്വരത്ത് നിന്ന് രണ്ട് ജീവനക്കാരില്‍ നിന്നായി 2,680 രൂപയും ചെറുവത്തൂരില്‍ രണ്ട് ജീവനക്കാരില്‍ നിന്നായി 3,000 രൂപയുമാണ് പിടികൂടിയത്. ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലിയായാണ് ഇവര്‍ പണം വാങ്ങിയതെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പിയും, സി.ഐയും പറഞ്ഞു. കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ സൂചിപ്പിച്ചു.

Keywords: Vigilance-raid, Check-post, Manjeshwaram, Cheruvathur, Kasaragod