Corruption | പരപ്പ ബ്ലോക് പഞ്ചായത് സെക്രടറിയായിരുന്ന ജോസഫ് എം ചാക്കോയ്‌ക്കെതിരെ പ്രസിഡണ്ട് വിജിലന്‍സിന് പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം തുടങ്ങി
● പ്രസിഡന്റ് എം ലക്ഷ്മിയുടെ പരാതിലാണ് അന്വേഷണം.
● ഓഫീസ് സമയം പാലിക്കുന്നില്ലെന്നും പരാതി.
● വിജിലന്‍സ് ഓഫീസര്‍ പി വി കെ മഞ്ചുഷ തെളിവെടുപ്പിനെത്തി.
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (KasargodVartha) വഴിവിട്ട നടപടിയിലൂടെ സ്ഥലം മാറ്റിയെന്ന പരാതിയുമായി സംസ്ഥാന അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോയ്‌ക്കെതിരെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം.
പ്രസിഡന്റ് എം ലക്ഷ്മിയുടെ പരാതിലാണ് അന്വേഷണം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഓഫീസ് സമയം പാലിക്കുന്നില്ലെന്നും മറ്റുമാണ് പരാതിയിലെ ഉള്ളടക്കം.
സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിന് മുന്‍പ് പ്രസിഡന്റ് എം ലക്ഷ്മി നല്‍കിയ പരാതി അന്വേഷിക്കാന്‍ വ്യാഴാഴ്ച്ച ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ പി വി കെ മഞ്ചുഷ തെളിവെടുപ്പിനായി എത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് മുഖേനയാണ് അന്വേഷണത്തിനെത്തിയത്.
വിജിലന്‍സ് ഓഫീസര്‍ പി. വി. കെ. മഞ്ചുഷ, സൂപ്രണ്ട് വി. എസ്. മനോജ് കുമാര്‍ എന്നിവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി വിവരശേഖരണം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പ്രസിഡന്റ് ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് പ്രസിഡന്റ് എം. ലക്ഷ്മിയും സെക്രട്ടറി ജോസഫ് എം. ചാക്കോയും തമ്മിലെ നീരസത്തിന് തുടക്കം കുറിച്ചത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റബര്‍ മാസം 29 നാണ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വഴി ബളാല്‍ പഞ്ചായത്തിലേക്ക് സെക്രട്ടറിയെ സ്ഥലംമാറ്റിയത്. സ്ഥലംമാറ്റ ഉത്തരവും റിലീവിംഗ് ഓര്‍ഡറും ഒറ്റരാത്രി കൊണ്ടായിരുന്നു. ധൃതി പിടിച്ചുള്ള ഈ സ്ഥലംമാറ്റ ഉത്തരവിനെതിരെയാണ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചു കൊണ്ട് സെക്രട്ടറി ജോസഫ് എം ചാക്കോ ട്രിബ്യുണലില്‍ പരാതിയുമായി മുന്നോട്ട് പോയത്.
ഇതിനിടയില്‍ 14 മാസക്കാലം സെക്രട്ടറിയായി ജോലി ചെയ്ത ജോസഫ് എം. ചാക്കോയ്ക്ക് ഒരുയാത്രയപ്പ് പോലും നല്‍കാനും ഭരണസമിതി തയ്യാറാകാത്തതും ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാരില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും സീനിയര്‍ ആയ ജോസഫ് എം ചാക്കോ ഇടതുപക്ഷ സംഘടനയായ കെജിഒയുടെ പ്രവര്‍ത്തകന്‍ കൂടിയാണ്.
ഇതിനിടയില്‍ ഈ മാസം 21 ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജനി കുഞ്ഞികൃഷ്ണന്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ അംഗങ്ങള്‍ എന്നിവര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ എന്ന സ്ഥലത്തേക്ക് സ്വകാര്യ സന്ദര്‍ശനം നടത്തിയെന്നും പുതിയ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
#ParappuBlockPanchayat #vigilanceinquiry #Kerala #corruption #localgovernment #transfer