പരാതി ഫലം കണ്ടു; ബങ്കരക്കുന്ന് റോഡില്‍ വീണ്ടും അറ്റകുറ്റപണികള്‍ നടത്തണമെന്ന് വിജിലന്‍സ്
Jul 3, 2016, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 03/07/2016) നഗരസഭയിലെ 34-ാം വാര്‍ഡിലുള്‍പെടുന്ന ബങ്കരക്കുന്ന് റോഡില്‍ വീണ്ടും അറ്റകുറ്റപണികള്‍ നടത്തണമെന്ന് വിജിലന്‍സ്. റോഡ് റീ ടാറിങിലെ ക്രമക്കേടിനെ സംബന്ധിച്ച് നഗരസഭാ മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കൊപ്പല്‍ അബ്ദുല്ല വിജിലന്‍സ് ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി പരിശോധിച്ച വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി കെ വി രാഘുരാമനാണ് അറ്റകുറ്റപണി നടത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്കു റിപോര്‍ട്ട് നല്‍കിയത്. റീ ടാറിങ് നടത്തിയ റോഡില്‍ ജെല്ലികള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പാണ് റീ ടാറിങ് നടത്തിയത്.
വണ്‍ ടൈം മെയിന്റനന്‍സ് വില്ലേജ് ജില്ലാ റോഡുകള്‍ എന്ന ഫണ്ടിലുള്‍പെടുത്തി എസ്റ്റിമേറ്റ് തുകയായ 7,99,598 രൂപയെക്കാള്‍ 7.68 ശതമാനം കൂടുതല്‍ തുകയാണ് റോഡിന്റെ പ്രവൃത്തി നല്‍കിയതെന്ന് പരാതിക്കാരന്‍ വിവരാവകാശ നിയമം പ്രകാരം പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ നല്‍കിയ അപേക്ഷയില്‍ മറുപടിയായി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ റീം ടാറിങിലെ അപാകത ആരോപിച്ച് നാട്ടുകാര്‍ റോഡ് പ്രവൃത്തി തടഞ്ഞിരുന്നു. നെല്ലിക്കുന്ന് ജംഗ്ഷന്‍ മുതല്‍ ബങ്കരക്കുന്ന് വരെയുള്ള റോഡാണ് റീ ടാറിങ് നടന്നിരുന്നത്.
Related News: ബങ്കരക്കുന്ന് റോഡ് റീ ടാറിംഗില്‍ അപാകത; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
Keywords : Complaint, Road Tarring, Nellikunnu, Bangarakkunnu, Koppal Abdulla.