city-gold-ad-for-blogger

ബസ് സ്റ്റാന്‍ഡിലെ 44 ലക്ഷത്തിന്റെ കോണ്‍ക്രീറ്റ് ജോലിയില്‍ ക്രമക്കേട്; വിജിലന്‍സ് പരിശോധന നടന്നു

കാസര്‍കോട്: (www.kasargodvartha.com 03.05.2014) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നടന്ന് വരുന്ന 44 ലക്ഷത്തിന്റെ കോണ്‍ക്രീറ്റ് ജോലിയില്‍ ക്രമക്കേട് നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്ഥലത്തെത്തി പരിശോധന നടത്തി. മെറ്റലിട്ട ശേഷം അതിന് മുകളില്‍ പൂഴിയും പിന്നീട് സിമന്റ് പൊടിയും വിതറിയത് കൊണ്ടാണ് യാത്രക്കാരും വ്യപാരികളും മറ്റും വിജിലന്‍സിനെ വിവരമറിയിച്ചത്.

കോണ്‍ക്രീറ്റ് ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പരിശോധനക്കെത്തിയ വിജിലന്‍സ് അധികൃതരോട് കരാര്‍ ഏറ്റെടുത്തവര്‍ പറഞ്ഞു. ഇതിന് മുകളിലാണ് കനപ്പെട്ട കോണ്‍ക്രീറ്റ് നടത്തുന്നതെന്നാണ് കരാറുകാര്‍ പറഞ്ഞത്.

എഞ്ചിനീയറുടെ സാനിധ്യത്തില്‍ ക്രമക്കേടില്ലാതെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് താക്കീത് ചെയ്താണ് വിജിലന്‍സ് മടങ്ങിയത്. ജോലി കൃത്യമായി നടത്തിയില്ലെങ്കില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ബസ് സ്റ്റാന്‍ഡിലെ 44 ലക്ഷത്തിന്റെ കോണ്‍ക്രീറ്റ് ജോലിയില്‍ ക്രമക്കേട്; വിജിലന്‍സ് പരിശോധന നടന്നു

ബസ് സ്റ്റാന്‍ഡിലെ 44 ലക്ഷത്തിന്റെ കോണ്‍ക്രീറ്റ് ജോലിയില്‍ ക്രമക്കേട്; വിജിലന്‍സ് പരിശോധന നടന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസമില്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 30 പേര്‍
Keywords: Kasaragod, New Bus Stand, Vigilance Raid, Concrete, Job, Bus, Complaint, Metal, Cement, Engineer, 



Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia