city-gold-ad-for-blogger

ജില്ലാ ബാങ്ക് കോഴ: പ്രതികളായ കോണ്‍ഗ്രസ്, സി.എം.പി നേതാക്കള്‍ക്ക് വിജിലന്‍സ് കോടതിയുടെ സമന്‍സ്

കാസര്‍കോട്: (www.kasargodvartha.com 23/07/2015) പ്രമാദമായ ജില്ലാ ബാങ്ക് കോഴക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ്, സി.എം.പി നേതാക്കള്‍ക്ക് വിജിലന്‍സ് കോടതി സമന്‍സ് അയച്ചു. വെള്ളിയാഴ്ച കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്.

ജില്ലാ ബാങ്ക് പ്രസിഡണ്ടായിരുന്ന പരേതനായ മുന്‍മന്ത്രി എം.കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ടായിരുന്ന സി.എം.പി സംസ്ഥാന സമിതി അംഗം തൃക്കരിപ്പൂരിലെ വി.കെ രവീന്ദ്രന്‍, ഡയറക്ടര്‍മാരായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി പയ്യന്നൂരിലെ കെ.പി കുഞ്ഞിക്കണ്ണന്‍, ഇപ്പോഴത്തെ ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി. ഗംഗാധരന്‍ നായര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ വോര്‍ക്കുട്‌ലു, മുസ്ലിം ലീഗ് ജില്ലാ ജോ. സെക്രട്ടറിയായിരുന്ന പരേതനായ മുളിയാറിലെ ബി. ഉമ്മര്‍, മുന്‍ ഡി.സി.സി പ്രസിഡണ്ട് പരേതനായ ഐ രാമറൈ എന്നിവരാണ് 21 വര്‍ഷം മുമ്പ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.

ഇതില്‍ പരേതര്‍ ഒഴികെ ഉള്ളവര്‍ക്ക് ഹാജരാകാനാണ് വിജിലന്‍സ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 21െ വര്‍ഷം മുമ്പ് ജില്ലാ സഹകരണ ബാങ്കില്‍ ഒഴിവുണ്ടായിരുന്ന 95 അധിക തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് 1994 ഡിംസബര്‍ 18ന് ജില്ലാ ബാങ്ക് അധികൃതര്‍ പുറത്തിറക്കിയ വിഞ്ജാപനമാണ് ഉന്നത നേതാക്കള്‍ ഉള്‍പെടെയുള്ള പ്രതികളാകാനുള്ള കേസിന്റെ അടിസ്ഥാനം.

ജില്ലാ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിയമനത്തിന് ഒരാളില്‍ നിന്നും നാല് ലക്ഷം രൂപ വരെ കോഴ വാങ്ങി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് നിയമന പരീക്ഷ നടത്തിയെന്നാണ് കേസ്. നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ കോഴി വാങ്ങിയെങ്കിലും ബാങ്ക് ഡയറക്ടര്‍മാരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവര്‍ നല്‍കിയ പട്ടികയിലെ നിശ്ചിത ഉദ്യോഗാര്‍ത്ഥികള്‍ക്കും ബാങ്കില്‍ നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡയറക്ടര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച ഈ അഴിമതി പുറത്തുവരാന്‍ കാരണമായത്.

അന്ന് ബാങ്ക് വൈസ് പ്രസിഡണ്ടായിരുന്ന സി.എം.പി നേതാവ് വി.കെ രവീന്ദ്രന്‍ കാസര്‍കോട് ടൗണ്‍ പോലീസിന് നല്‍കിയ പരാതിയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ നിയമനം പിന്നീട് പി.എസ്.സി ക്ക് വിടാന്‍ ഇടയാക്കിയ വന്‍ അഴിമതിക്കേസിന് വഴിയൊരുക്കിയത്. പിന്നീട് ഇതേ കേസില്‍ രവീന്ദ്രനും പ്രതിയാവുകായിരുന്നു.

നിയമന തട്ടിപ്പ് പൊതുപ്രവര്‍ത്തകരുടെ ലാമ്പത്തിക അഴിമതി കുറ്റങ്ങള്‍ എന്നീ വകുപ്പുകള്‍ ചുമത്തിയുള്ള കേസിലെ പ്രതികള്‍ പിന്നീട് കാസര്‍കോട് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങുകകയായിരുന്നു. നിയമനത്തിനെതിരെ സമര്‍പിക്കപ്പെട്ട ഹര്‍ജിയില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഹൈക്കോടതി നിയമനം റദ്ദാക്കുകയാണുണ്ടായത്.

അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന വില്‍സണ്‍ എം. പോളിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്.
ജില്ലാ ബാങ്ക് കോഴ: പ്രതികളായ കോണ്‍ഗ്രസ്, സി.എം.പി നേതാക്കള്‍ക്ക് വിജിലന്‍സ് കോടതിയുടെ സമന്‍സ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia