അവര്‍ ചായംചാലിച്ചു; കാണികള്‍ മാനവ മൈത്രി സന്ദേശം ഏറ്റുവാങ്ങി
Dec 18, 2012, 18:00 IST
കാസര്‍കോട്: ഡിസംബര്‍ 22ന് ആരംഭിക്കുന്ന കാസര്‍കോട് മഹോത്സവത്തോടനുബന്ധിച്ച് വിദ്യാനഗര്‍ ബി.സി. റോഡ് ജംഗ്ഷനില്‍ നടത്തിയ സമൂഹ ചിത്രരചന പുതുമയാര്‍ന്ന അനുഭവമായി. ചൊവാഴ്ച രാവിലെയാണ് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ജില്ലയിലെ ചിത്രകാരന്മാര്‍ നിറക്കൂട്ടുകള്‍ ചാലിച്ചത്.
മാനവ മൈത്രി സന്ദേശം പ്രചരിപ്പിക്കാന്‍ നടത്തിയ പരിപാടി കാണികള്‍ക്കും വേറിട്ട അനുഭവമായി. പ്രശസ്ത ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായയുടെ നേതൃത്വത്തില്‍ നടന്ന ചിത്രരചനയില്‍ യുവ ചിത്രകാരന്മാരായ ഇ.വി. ബാലന്‍, രാജേന്ദ്രന്‍ പുല്ലൂര്‍, സചീന്ദ്രന്‍ കാറടുക്ക, ശ്യാമ ശശി, വിനോദ് അമ്പലത്തറ, ജയചന്ദ്രന്‍, ജയദേവന്‍, ടി. വിപിന്‍, രാമചന്ദ്രന്‍, ബാബു മേക്കാടന്‍, ജ്യോതി ചന്ദ്രന്‍, പ്രവീണ്‍ കുമാര്‍, കെ.എച്ച്. മുഹമ്മദ്, ജി.വി. അശോകന്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ചിത്രങ്ങള്‍ ഏറ്റുവാങ്ങി.
Keywords: Drawing, B.C Road, Kasaragod-Maholsavam, Kasaragod, Painting, P.P. Shyamala Devi, P.S. Muhammed Sageer, Malayalam News, Kerala Vartha, Viewers receives brotherhood message










