city-gold-ad-for-blogger

വിദ്യാനഗറിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു; ആളപായമില്ല, പക്ഷേ വൻ നഷ്ടം

A fire-damaged transformer on the side of a road in Vidyanagar.
Photo: Special Arrangement

● നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
● ഉദയഗിരി, പാറക്കട്ട, വിദ്യാനഗർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി.
● അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
● വൈദ്യുതി വിതരണം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും.

വിദ്യാനഗർ: (KasargodVartha) കുടുംബ കോടതിക്ക് സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന 100 കെ.വി. ട്രാൻസ്ഫോർമറിന് പുലർച്ചെ ഒരു മണിയോടെ തീപിടിച്ചു.

വഴിയാത്രക്കാരാണ് ആദ്യം തീ കണ്ടത്. അവർ ഉടൻ തന്നെ കെ.എസ്.ഇ.ബി. ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന്, കെ.എസ്.ഇ.ബി. അധികൃതർ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. വെള്ളവും ഫോമും ഉപയോഗിച്ച് തീയണച്ചു. 

മുൻകരുതലെന്ന നിലയിൽ ഉടൻതന്നെ ഉദയഗിരി, പാറക്കട്ട, വിദ്യാനഗർ എന്നീ മേഖലകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി വിതരണം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം മെയിന്റനൻസ് ടീമിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് സബ് എൻജിനീയർ അറിയിച്ചു. തീപിടിത്തത്തിൽ ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കെ.എസ്.ഇ.ബി. ലൈൻമാൻ, ഓവർസിയർ എന്നിവരും അഗ്നിരക്ഷാസേനാംഗങ്ങളായ ഇ. പ്രസീദ്, എസ്. അഭിലാഷ്, ജെ.ബി. ജിജോ, ഹോം ഗാർഡ് പി. ശ്രീജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: A transformer fire in Vidyanagar caused an estimated loss of ₹4 lakh and a power outage in multiple areas.

#Vidyanagar #KasaragodNews #TransformerFire #KSEB #FireAccident #PowerOutage

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia