വിദ്യാനഗര്‍ - സീതാംഗോളി, ഉപ്പള - കന്യാന റോഡ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു
Nov 24, 2017, 18:43 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2017) പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ദീര്‍ഘകാല പരിപാലന കരാറില്‍ സംസ്ഥാന റോഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി 8.1 കോടി രൂപ ചെലവില്‍ നവീകരിച്ച വിദ്യാനഗര്‍ - സീതാംഗോളി റോഡിന്റെയും ഉപ്പള - കന്യാന റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. ഉപ്പള - കൈകമ്പ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
വിവിധ പദ്ധതികള്‍ക്കായി റോഡ് വെട്ടിപൊളിക്കുന്നത് ഒഴിവാക്കുന്നതിനായി ഭാവിയില്‍ നവീകരിക്കുന്ന എല്ലാ പൊതുമരാമത്ത് റോഡുകളിലും 250 മീറ്റര്‍ അകലത്തില്‍ ക്രോസ് ഡക്റ്റുകള്‍ നിര്‍മ്മിക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം 124 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. കൂടാതെ റോഡ് അറ്റകുറ്റപണികള്‍ക്ക് നാലര കോടിയും അനുവദിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം നാലു വര്‍ഷത്തിനകം 600 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും.
ജില്ലയില്‍ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശരാശരി 3000 കോടി രൂപ അടിസ്ഥാനസൗകര്യത്തിന് ചെലവഴിക്കും. അടിസ്ഥാനസൗകര്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി മികച്ച പ്രൊജക്ടുകള്‍ സമര്‍പ്പിച്ചാല്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാഥതികളായിരുന്നു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മധൂര്‍, പുത്തിഗെ, പൈവളികെ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം പെണ്ണമ്മ സ്വാഗതവും അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സി.കെ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെയ്ക്ക് ജോസഫ്് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുല്ലച്ചേരി പാലത്തിന് മന്ത്രി തറക്കല്ലിട്ടു
ഉദുമ നിയോജക മണ്ഡലത്തിലെ മുല്ലച്ചേരി പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ഉദുമ പഞ്ചായത്ത് അംഗം കെ സന്തോഷ്‌കുമാര്‍, കീച്ചേരി നാരായണന്‍, എം എ ലത്തീഫ്, എം ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം മുഹമ്മദ് അലി സ്വാഗതവും എക്‌സി. എഞ്ചിനീയര്‍ റിയാദ് നന്ദിയും പറഞ്ഞു. നബാര്‍ഡ് മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹൊസ്ദുര്‍ഗ് - പാണത്തൂര്‍ പാത പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച
ഹൊസ്ദുര്‍ഗ് - പാണത്തൂര്‍ പൊതുമരാമത്ത് സംസ്ഥാനപാത അഭിവൃദ്ധിപ്പെടുത്തല്‍ പ്രവര്‍ത്തി ഉദ്ഘാടനം 25 ന് രാവിലെ എട്ടു മണിക്ക് ഒടയംചാലില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥിയാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, News, Vidya Nagar, Seethangoli, Road, Uppala, inauguration, Road Work, Minister, Vidyanagar-Seethangoli, Uppala-Kanyana road inaugurated