വിദ്യാനഗര്‍ 110 കെ വി സബ് സ്‌റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍: രണ്ടാം ഘട്ട പ്രവര്‍ത്തനം പുരോഗമിക്കുന്നു
Apr 25, 2016, 12:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 25.04.2016) 110 കെ വി സബ് സ്‌റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാനഗര്‍ സബ്‌സ്‌റ്റേഷനിലെ 10 എം ബി എ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി ശേഷി കൂടിയ 20 എം ബി എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്കാണ് തുടക്കമായത്.

കാസര്‍കോട്ടെ കെ എസ് ഇ ബി ജീവനക്കാരുടെയും കോഴിക്കോട്ടുനിന്നെത്തിയ വിദഗ്ദരുടെയും നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിച്ചത്. അഞ്ച് ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ആവശ്യമെങ്കില്‍ മാത്രമേ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ വിദ്യാനഗര്‍ സബ്‌സ്‌റ്റേഷന്‍ പരിധിയില്‍ ആറ് ദിവസം വൈദ്യുതി മുടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വൈദ്യുതി നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണമെന്നും അസി. സെക്ഷന്‍ എഞ്ചിനീയര്‍ ജയദേവന്‍ അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.
Keywords: Transformer, kasaragod, Vidya Nagar, KSEB, Work continued.