city-gold-ad-for-blogger

വിദ്വാൻ പി അനുസ്മരണം വർണ്ണാഭമായി; നാടകോത്സവവും സംഗീതസന്ധ്യയും അരങ്ങേറി

Dr. Rafeeq Ibrahim delivering the memorial lecture at the Vidwan P commemoration event in Nileshwaram.
Photo: Arranged

● വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
● എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ വിജയികളുണ്ടായി.
● ഡോ. എം. രാധാകൃഷ്ണൻ നായർ സമ്മാനദാനം നിർവഹിച്ചു.
● നാടകസംവിധായകൻ വി. ശശി പാനൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: (KasargodVartha) വിദ്വാൻ പി അനുസ്മരണം വിപുലമായി സംഘടിപ്പിച്ചു. വിദ്വാൻ പി സ്മാരക ട്രസ്റ്റിന്റെയും നീലേശ്വരം പൊതുജനവായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റംകൊഴുവലിലാണ് പരിപാടി നടന്നത്.

പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. റഫീഖ് ഇബ്രാഹിം അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ രാജ്‌മോഹൻ നീലേശ്വരം, ഡോ. പി. രാജൻ, പി. മുരളീധരൻ എന്നിവർ തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. സി.പി. ശുഭ സ്വാഗതവും എം. മധുസൂദനൻ നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾക്കായി വിദ്വാൻ പി.യും ഉത്തരകേരളത്തിലെ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി. വിഭാഗത്തിൽ പി. ഋഷികേശ്, കെ. അശ്വിൻരാജ് (ഇരുവരും നീലേശ്വരം രാജാസ് എച്ച്.എസ്.എസ്.) എന്നിവരും, എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗത്തിൽ കെ. ശ്രീലക്ഷ്മി (നീലേശ്വരം രാജാസ് എച്ച്.എസ്.എസ്.), അമയ കൃഷ്ണൻ (പുല്ലൂർ യു.എൻ.എച്ച്.എസ്.) എന്നിവരുമാണ് വിജയികളായത്. ഡോ. എം. രാധാകൃഷ്ണൻ നായർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

നാടകസംവിധായകൻ വി. ശശി പാനൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.യു. ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക പ്രവർത്തകനായ രാജ്‌മോഹൻ നീലേശ്വരം, ചിത്രകാരൻ ശ്യാമ ശശി, സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ. കെ.വി. സജീവൻ, സാംസ്കാരിക പ്രവർത്തകൻ കെ. പ്രസേനൻ എന്നിവർ സംസാരിച്ചു. ഗോവിന്ദ് രാജ് വെള്ളിക്കോത്ത് സ്വാഗതം ആശംസിച്ചു. വിദ്വാൻ പി.യുടെ സ്വാതന്ത്ര്യസമര ഗീതങ്ങളും നാടകഗാനങ്ങളും ഉൾകൊള്ളിച്ച സംഗീത പരിപാടിയും അരങ്ങേറി.

ചിത്രം: വിദ്വാൻ പി. സ്മാരക ട്രസ്റ്റിന്റെയും നീലേശ്വരം പൊതുജനവായനശാലയുടെയും നേതൃത്വത്തിൽ പടിഞ്ഞാറ്റംകൊഴുവലിൽ നടന്ന വിദ്വാൻ പി. സ്മൃതിദിനാചരണ പരിപാടിയിൽ ഡോ. റഫീഖ് ഇബ്രാഹിം സ്മാരകപ്രഭാഷണം നടത്തുന്നു.

Summary: The commemoration of Vidwan P in Nileshwaram featured a memorial lecture, theatre festival, and musical evening. A quiz competition for students on Vidwan P and the freedom struggle in North Kerala was also held.

#VidwanP, #Nileshwaram, #KeralaCulture, #TheatreFestival, #MusicEvening, #QuizCompetition

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia