സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, അറസ്റ്റിലായ യുവാവ് പോലീസിനെ അക്രമിച്ച കേസിലും പ്രതി
Oct 11, 2017, 19:35 IST
നീലേശ്വരം: (www.kasargodvartha.com 11.10.2017) സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത ആര്‍ എസ് എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലത്തറ കോട്ടപ്പാറയിലെ ശ്രീനേഷിനെ (28)യാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ശ്രീനേഷ് കോട്ടപ്പാറ സംഘര്‍ഷത്തിനിടയില്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വാഹനത്തില്‍ പോവുകയായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് നീലേശ്വരത്തെ സി പി എം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഭീഷണി നിറഞ്ഞ പ്രയോഗങ്ങളടങ്ങിയ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Social-Media, arrest, Police, Video in Social Media; RSS volunteer arrested
Keywords: Kasaragod, Kerala, news, Attack, Social-Media, arrest, Police, Video in Social Media; RSS volunteer arrested