മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
Apr 29, 2018, 11:39 IST
പെരിയ: (www.kasargodvartha.com 29/04/2018) മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് വെങ്കയ്യ നായിഡു മലയാളത്തില്‍ സംസാരിച്ചത്. പ്രസംഗത്തിന്റെ തുടക്കത്തില്‍ ഏതാനും മിനുട്ടാണ് രാഷ്ട്രപതി മലയാളം സംസാരിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇത്തരമൊരു പരിപാടിക്ക് എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് കേരളമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ക്യാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാത്തവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്‌പോട്‌സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വൈസ് ചാന്‍സ്ലര്‍ ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചപ്പോഴാണ് രാട്രഷപതി മലയാളത്തെ പുകഴ്ത്തി സംസാരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, Kasaragod, Kerala, Students, Venkaiah Naidu,Vice President Speak in Malayalam at CUK
Keywords: News, Periya, Kasaragod, Kerala, Students, Venkaiah Naidu,Vice President Speak in Malayalam at CUK