അസ്ഹര്‍ വധം: വിധി 13 ലേക്ക് മാറ്റി
Dec 10, 2012, 14:29 IST
കാസര്‍കോട്: മുസ്ലീംലീഗ് സംസ്ഥാന നേതാക്കള്‍ക്കുനല്‍കിയ സ്വീകരണത്തിനിടയില്‍ പോലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിന്റെ വിധി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ഡിസംബര്‍ 13 ലേക്ക് മാറ്റിവെച്ചു.
2009 നവംബര്‍ 15 ന് കാസര്‍കോട് താളിപ്പടുപ്പിലെ സ്വകാര്യാശുപത്രിക്ക് സമീപത്തുണ്ടായ അക്രമ സംഭവത്തില്‍ കുമ്പള ആരിക്കാടി കടവത്തെ ഇസ്മയിലിന്റെ മകന്‍ അസ്ഹര്‍ എന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) ആണ് കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ആരിക്കാടി കടവത്തെ എ.കെ.മുനീര്‍ (18), സൈനുദ്ദീന്‍ (18) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
കേസില്‍ താളിപ്പടുപ്പിലെ എസ്. രമേശ് (21), ബങ്കരക്കുന്നിലെ സതീഷ് നായിക് (30), കൊറുവയലിലെ ബി. ശശിധരന്‍ എന്ന ശശി (32), കേളുഗുഡ്ഡെ അയ്യപ്പ ഭജനമന്ദിരത്തിനു സമീപത്തെ കെ. സജിത് കുമാര്‍ (19), ബി.കെ. പവന്‍ കുമാര്‍ എന്ന പവന്‍ (26) എന്നിവരാണ് പ്രതികള്‍. കാസര്‍കോട് പോലീസ് അന്വേഷിച്ച കേസില്‍ 27 സാക്ഷികളാണുണ്ടായിരുന്നത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ഷഫീഖ് (21) കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറി ഓടുന്നതിനിടയില്‍ അസ്ഹര്‍ കുത്തേറ്റു മരിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ഗംഗാധരന്‍ കുട്ടമത്തും പ്രതികള്‍ക്കുവേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ. ശ്രീധരനുമാണ് ഹാജരായത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ അസ്ഹര്‍ വധക്കേസ് വിധി ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Keywords: Verdict, Murder, Kasaragod, Muslim-league, Leader, Police, court, District, Youth League, Hospital, Injured, Kerala, Verdict shifted to 13th on Azar murder case.