city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരിമണിയില്‍ അത്ഭുതം സൃഷ്ടിച്ച് വീണ്ടും വെങ്കടേഷ്; ഇത്തവണ ഈദ് മുബാറക്ക്

കാസര്‍കോട്: (www.kasargodvartha.com 19.06.2017) അരിമണിയില്‍ അത്ഭുതം സൃഷ്ടിച്ച് കൊണ്ട് വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി കാസര്‍കോട് ഇച്ചിലങ്കോട് സ്വദേശി പുട്ട എന്ന വെങ്കടേഷ്. ഇത്തവണ അരിമണിയില്‍ കരവിരുത് തെളിയിച്ചത് ഈദ്മുബാറക്ക് എന്നെഴുതി. ഇതോടൊപ്പം നിലാവില്‍ മക്ക, മദീനയുടെ ചിത്രവും ചേര്‍ത്ത് ഭംഗിവരുത്തിയിട്ടുണ്ട്. സൂചി കൊണ്ടാണ് അരിമണിയില്‍ മഷി ഉപയോഗിച്ച് വരച്ചും എഴുതിയും വെങ്കടേഷ് തന്റെ കഴിവ് തെളിയിക്കുന്നത്.

നേരത്തെ ഇത്തരത്തില്‍ ഹാപ്പി ന്യൂയര്‍ എന്ന് അരിമണിയില്‍ എഴുതി കാഴ്ചക്കാരില്‍ വെങ്കടേഷ് കൗതുകം സൃഷ്ടിച്ചിരുന്നു. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് വെങ്കടേഷ് ഇത്തരത്തില്‍ അരിമണിയില്‍ ആശംസാവാക്കുകളും മറ്റും എഴുതിത്തീര്‍ക്കുന്നത്. അതിനിടെ ചില അരിമണികളില്‍ മഷി കലങ്ങി ഇല്ലാതാവുന്നതിനാല്‍ വീണ്ടും പുതിയതെടുത്ത് ചെയ്യേണ്ടിവരുന്നുവെന്ന് വെങ്കടേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സ്വര്‍ണപ്പണിക്കാരനാണ് വെങ്കടേഷ്. കഴിഞ്ഞ വര്‍ഷം സ്വര്‍ണം കൊണ്ട് സൂചിയുടെ പിന്‍വശത്തെ ദ്വാരത്തിലൂടെ കടത്തിവിടാന്‍ പാകത്തില്‍ ക്രിക്കറ്റ് പിച്ച് തീര്‍ത്തും വെങ്കടേഷ് കഴിവ് തെളിയിച്ചിരുന്നു. 10 മില്ലി സ്വര്‍ണം കൊണ്ടാണ് വെങ്കിടേഷ് അത്ഭുത പിച്ച്് നിര്‍മിച്ചത്. നേരത്തെ പെന്‍സില്‍ മുനയില്‍ ലോകകപ്പിന്റെ രൂപവും 90 മില്ലി ഗ്രാം സ്വര്‍ണത്തില്‍ നെല്‍മണിയുടെ വലിപ്പത്തിലുള്ള ലോകകപ്പും പെന്‍സില്‍ മുനയില്‍ യോഗാസനം ചെയ്യുന്ന പുരുഷന്റെ രൂപവും നിര്‍മിച്ചിരുന്നു.

6500 പ്രാവശ്യം ഓം നമശിവായ എന്നെഴുതിയുണ്ടാക്കിയ ഗണപതിയുടെ ചിത്രവും വെങ്കിടേഷിന്റെ കരവിരുതില്‍ തെളിഞ്ഞൊരു മറ്റൊരു അത്ഭുതമാണ്. ചെറുപ്പത്തിലേ കലയില്‍ താത്പര്യം പ്രകടിപ്പിച്ച വെങ്കടേഷ് വളരുംതോറും കലകളിലൂടെ പുതിയ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഇച്ചിലങ്കോട്ടെ സുബ്രായ-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരന്‍: പ്രശാന്ത്.

അരിമണിയില്‍ അത്ഭുതം സൃഷ്ടിച്ച് വീണ്ടും വെങ്കടേഷ്; ഇത്തവണ ഈദ് മുബാറക്ക്

അരിമണിയില്‍ അത്ഭുതം സൃഷ്ടിച്ച് വീണ്ടും വെങ്കടേഷ്; ഇത്തവണ ഈദ് മുബാറക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Eid, Venkatesh, Venkatesh make Eid mubarak in rice

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia