തറവാട് മുറ്റത്ത് തലമുറകളുടെ സംഗമം നടന്നു
Nov 29, 2012, 19:17 IST
വെള്ളിക്കോത്ത്: തറവാട് മുറ്റത്ത് തലമുറകളുടെ സംഗമം. വെള്ളിക്കോത്ത് പുറവങ്കറ തറവാട് ട്രസ്റ്റാണ് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് കുടുംബസംഗമവും സംഘടിപ്പിച്ചത്. തറവാട്ട് അംഗങ്ങളില്‍ തന്നെയുള്ള ഗുരുക്കന്‍മാരും സഹപാഠികളും സഹപ്രവര്‍ത്തകരും നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടു മുട്ടിയപ്പോള്‍ പഴയകാല ഓര്‍മകള്‍ പലരും മനസ് തുറന്നു. ചടങ്ങിനായി മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും താമസിക്കുന്ന അംഗങ്ങള്‍ വരെ എത്തിച്ചേര്‍ന്നിരുന്നു.
യോഗം സ്വാമി മുക്താനന്ദ (ആനന്ദാശ്രമം) ഉദ്ഘാടനം ചെയ്തു. തറവാട്ട് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ആരതി പ്രഭാകരന്‍, നീതു.എന്‍ നായര്‍, സിന്ദൂര, വീണ.എസ് നായര്‍, എ.വിമല്‍, അശ്വതി.പി മേനോന്‍, അഖില അരവിന്ദ്, അശ്വതി എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.
പ്രസിഡന്റ് പി.ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.ദിവാകരന്‍ നായര്‍, പി.ബാലചന്ദ്രന്‍ നായര്‍, നാരായണന്‍ കുട്ടി നായര്‍, ഡോ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Vellikoth, Kasaragod, Puravangara, Family meet, Kasaragod, Kerala, Malayalam news, Vellikoth Puravangara family meet