city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിക്കോത്ത് സ്കൂളിൽ മതിൽ കെട്ടി വഴി മുടക്കുന്നു; ഭജനമന്ദിരം ഭാരവാഹികൾ പ്രതിഷേധത്തിൽ!

Vellikkoth Government Vocational Higher Secondary School building.
Photo: Arranged

● പ്രതിഷേധിക്കാൻ സംരക്ഷണ സമിതി രൂപീകരിച്ചു. 
● പി.ടി.എ. കമ്മിറ്റി വഴിയടയ്ക്കുന്നതിനെ എതിർക്കുന്നു. 
● നാട്ടുകാർ സ്കൂളിന്റെ വികസനത്തിന് സഹകരിച്ചിട്ടുണ്ട്. 
● പ്രിൻസിപ്പാൾ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി. 
● പ്രശ്നം പരിഹരിക്കാൻ അധികാരികൾക്ക് നിവേദനം നൽകി.

കാഞ്ഞങ്ങാട്: (KasargodVartha) വെള്ളിക്കോത്ത് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ നിർമ്മാണം വിവാദത്തിൽ. സമീപത്തെ അയ്യപ്പ ഭജനമന്ദിരത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് മതിൽ നിർമ്മിക്കുന്നതെന്നാണ് പ്രധാന പരാതി. ഇതോടെ സ്കൂൾ പ്രിൻസിപ്പാളും നാട്ടുകാരും രണ്ട് തട്ടിലായിരിക്കുന്നത്.

വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും തടസ്സമുണ്ടാക്കുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിക്കാനായി നാട്ടുകാരും അയ്യപ്പഭക്തരും ചേർന്ന് യോഗം ചേരുകയും ഒരു സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. 

Vellikkoth Government Vocational Higher Secondary School building.

വെള്ളിക്കോത്ത് എം.പി.എസ്. ജി.വി.എച്ച്.എസ്.എസിന്റെ വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം മഠത്തിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാനും, ഭജനമഠത്തിന്റെ ആഘോഷങ്ങളും അന്നദാനവും നടത്തുന്ന സ്കൂൾ മൈതാനം വി.എച്ച്.എസ്.ഇ. ഗാർഡനാക്കി മാറ്റി മഠത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനും പ്രിൻസിപ്പൽ ശ്രമം നടത്തുന്നതായാണ് സംരക്ഷണ സമിതി രൂപീകരണ യോഗം ചൂണ്ടിക്കാട്ടുന്നത്.

ഭജനമന്ദിരം പ്രസിഡന്റ് പി.പി. കുഞ്ഞിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി.വി. രമേശൻ സ്വാഗതവും സി.പി. കുഞ്ഞിനാരായണൻ നായർ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി പി. നാരായണൻകുട്ടി നായർ (ചെയർമാൻ), ടി.വി. രാജീവൻ (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.

Vellikkoth Government Vocational Higher Secondary School building.

സമിതി ഭാരവാഹികൾ സ്കൂൾ ഹെഡ്മിസ്ട്രസ്, പി.ടി.എ. പ്രസിഡന്റ്, സ്കൂൾ വികസന സമിതി ചെയർമാൻ എന്നിവരെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂൾ പി.ടി.എ. കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഭജനമഠത്തിന്റെ വഴി തടസ്സപ്പെടുത്തരുതെന്ന ധാരണയിലാണ് എത്തിയിട്ടുള്ളത്. 

പ്രിൻസിപ്പാൾ മാത്രമാണ് എതിരഭിപ്രായം പ്രകടിപ്പിക്കുന്നതെന്നാണ് സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്. പി.ടി.എ.യും വഴി തടയരുതെന്ന നിലപാടിലാണ്. ഭജനമന്ദിരത്തിന്റെ ഭാരവാഹികൾ ഉൾപ്പെടുന്ന ആൽത്തറ കൂട്ടായ്മ സ്കൂളിന്റെ എല്ലാ വികസന കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. എൽ.പി. ക്ലാസിലെ കുട്ടികൾക്ക് ശുചിമുറി കെട്ടിക്കൊടുത്തതും പാർക്ക് നിർമ്മിച്ചു നൽകിയതും ഈ കൂട്ടായ്മയാണ്. എന്നിട്ടും ഭജനമന്ദിരത്തിലേക്കുള്ള വഴി മുടക്കുന്നതാണ് ഇവരെ പ്രയാസപ്പെടുത്തുന്നത്.

സ്കൂൾ കോമ്പൗണ്ട് മതിൽ കെട്ടി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ചത് വിദ്യാഭ്യാസ വകുപ്പ് തന്നെയാണെന്നും നിർമ്മാണം നടത്തുന്നത് പി.ഡബ്ല്യു.ഡി. ആണെന്നും നടന്നുപോകുന്ന വഴി നൽകണമെന്ന് തന്നെയാണ് താനും നിലപാട് സ്വീകരിച്ചതെന്നും പ്രിൻസിപ്പാൾ സിജു കെ. ബാനു പ്രതികരിച്ചു. 

കുട്ടികളുടെ സുരക്ഷിതത്വവും അടിസ്ഥാന പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളുടെ ഭാഗമായ പദ്ധതികൾ നടപ്പാക്കേണ്ടതും പ്രിൻസിപ്പാൾ എന്ന നിലയിൽ തന്റെ ചുമതലയാണെന്നും, വർഷത്തിൽ ഒരു ദിവസം അവധി ദിവസം നടത്തുന്ന ഉത്സവത്തിന് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ, ചിലർ തനിക്കെതിരെ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് ഭജനമന്ദിരത്തിലെ കിണറിന് തടസ്സമാകാതിരിക്കാൻ സ്കൂൾ മുറ്റത്തേക്ക് മാറ്റുകയായിരുന്നുവെന്നും പ്രിൻസിപ്പാൾ വിശദീകരിച്ചു.

പി.ടി.എ. മീറ്റിംഗിൽ വിഷയം ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ പ്രിൻസിപ്പാൾ യോഗത്തിൽ പങ്കെടുത്തില്ലെന്നുമാണ് പി.ടി.എ. പ്രസിഡന്റ് ഗോവിന്ദ രാജ് പ്രതികരിച്ചത്. താലൂക്ക്-വില്ലേജ് അധികൃതരെയും സമീപിച്ച് സ്ഥലത്തിന്റെ റീസർവ്വേയിൽ വന്ന പിഴവ് തിരുത്തിയിരുന്നുവെന്നും വഴി തടസ്സപ്പെടുത്താതെ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും പി.ടി.എ. പ്രസിഡന്റ് പറയുന്നു.

സ്കൂൾ ഗ്രൗണ്ടിനായി നാട്ടുകാർ തന്നെ വിട്ടുനൽകിയ 40 സെന്റ് സ്ഥലത്താണ് വി.എച്ച്.എസ്.ഇ. കെട്ടിടം നിർമ്മിച്ചതെന്ന് ഭജനമന്ദിരം സെക്രട്ടറി വി.വി. രമേശൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഒമ്പത് സെന്റ് സ്ഥലമാണ് ഭജനമന്ദിരത്തിനുള്ളത്. ഭജനമന്ദിരത്തിലേക്ക് മാത്രമല്ല, അതിനു പിന്നിലെ ഒരു തറവാട്ടിലേക്കുമുള്ള വഴിയാണ് തടസ്സപ്പെടുന്നത്. 

വഴി പ്രശ്നത്തിന് പരിഹാരം കാണാൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരം: ആചാരലംഘന നീക്കത്തിനെതിരെ ഭക്തജന പ്രതിഷേധം!

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും തടസ്സമുണ്ടാക്കാൻ എം.പി.എസ്. ജി.വി.എച്ച്.എസ്.എസിന്റെ വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങൾക്കെതിരെ വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മന്ദിരത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള പ്രിൻസിപ്പലിന്റെ നീക്കങ്ങൾ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് കൂട്ടായ്മ മുന്നറിയിപ്പ് നൽകി.

സംരക്ഷണ സമിതി ചെയർമാൻ പി. നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ അജാനൂർ പഞ്ചായത്ത് അംഗം കെ. കൃഷ്ണൻ മാസ്റ്റർ, ഭജനമന്ദിരം പ്രസിഡന്റ് പി.പി. കുഞ്ഞികൃഷ്ണൻ നായർ, നെഹ്റു സർഗവേദി പ്രസിഡന്റ് എ.വി. രാജേഷ്, കെ. ഗോപി എന്നിവർ സംസാരിച്ചു. ഭജനമന്ദിരം സെക്രട്ടറി വി.വി. രമേശൻ സ്വാഗതവും സി.പി. കുഞ്ഞി നാരായണൻ നായർ നന്ദിയും പറഞ്ഞു.

സംരക്ഷണ സമിതി ഭാരവാഹികൾ നേരത്തെ സ്‌കൂൾ ഹെഡ്മിസ്ട്രസ്, പി.ടി.എ. പ്രസിഡന്റ്, സ്‌കൂൾ വികസന സമിതി ചെയർമാൻ എന്നിവരെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. 

കൂടാതെ, കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവർക്കും നിവേദനം സമർപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Vellikkoth school wall sparks protest, blocking path to mandiram.

#Kasaragod #SchoolWall #PathwayDispute #Vellikkoth #LocalProtest #BhajanMandiram

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia