റോഡുസുരക്ഷാവാരം 2020; 'ശരിയാത്രികര്‍ക്കൊരു പൂച്ചെണ്ട്' പരിപാടി സംഘടിപ്പിച്ചു
Jan 15, 2020, 16:44 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.01.2020) റോഡുസുരക്ഷാവാരം 2020ന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ 'ശരിയാത്രികര്‍ക്കൊരു പൂച്ചെണ്ട്' എന്ന പരിപാടി സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് വെള്ളരിക്കുണ്ട് ടൗണില്‍ സെന്റ് ജൂഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ് വളണ്ടിയര്‍മാരുമായി സഹകരിച്ചാണ് നിയമം അനുസരിച്ച് വരുന്ന വാഹന യാത്രികര്‍ക്ക് റോസാപ്പൂ നല്‍കി അഭിനന്ദിച്ചത്.
തുടര്‍ന്ന് പരപ്പ, ഒടയംചാല്‍, മാലക്കല്ല് രാജപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവോര പ്രശ്‌നോത്തരി നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാജപുരത്ത് നടന്ന പരിപാടിയില്‍ സെന്റ് പി യു സ് കോളേജിലെ എന്‍സിസി കേഡറ്റുകളും പങ്കെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ എം വിജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ജെ സാജു, പോള്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Vellarikundu, News, Kerala, Kasaragod, RTO, Programme, Vehicle, Vellarikundu sub RTO organised 'Sheriyathrakkarkkoru Poochendu'
തുടര്‍ന്ന് പരപ്പ, ഒടയംചാല്‍, മാലക്കല്ല് രാജപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവോര പ്രശ്‌നോത്തരി നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാജപുരത്ത് നടന്ന പരിപാടിയില്‍ സെന്റ് പി യു സ് കോളേജിലെ എന്‍സിസി കേഡറ്റുകളും പങ്കെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ എം വിജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ജെ സാജു, പോള്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->