city-gold-ad-for-blogger
Aster MIMS 10/10/2023

കെ എല്‍ 79 വെള്ളരിക്കുണ്ടില്‍ നിലവില്‍വന്നു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.10.2018) വെള്ളരിക്കുണ്ട് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ഓഫീസ് നിലവില്‍ വന്നതോടെ പുതിയ 12 താലൂക്കുകളിലും സമയബന്ധിതമായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം യഥാര്‍ഥ്യമായിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2017-18ലെ ബജറ്റ് പ്രഖ്യാപനപ്രകാരം ആദ്യഘട്ടമായി ആറു താലൂക്കുകളിലാണ് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത്. 2018-19 ലെ പ്രഖ്യാപന അനുസരിച്ച് ഏഴ് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള തീരുമാനം ഉടന്‍തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ തീരുമാനിച്ച സ്ഥലങ്ങളില്‍ മാത്രമാണ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ എല്‍ 79 വെള്ളരിക്കുണ്ടില്‍ നിലവില്‍വന്നു

താലൂക്ക് ഓഫീസുകള്‍ക്ക് അനുബന്ധമായുള്ള ഓഫീസുകളും സ്ഥാപനങ്ങളും ഘട്ടംഘട്ടമായി യഥാര്‍ഥ്യമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിന്റെ സംസ്ഥാനത്തെ അഞ്ചാമത്തെ സെന്റര്‍ പരപ്പയില്‍ തുടങ്ങമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, ബളാല്‍, കിനാനൂര്‍-കരിന്തളം, കോടോം ബേളൂര്‍, പനത്തടി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ കെ.പത്മകുമാര്‍  സ്വാഗതവും കാസര്‍കോട് ആര്‍ ടി ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Minister AK Saseendran, Vellarikundu KL 79, Vellarikundu Sub Regional Transport Office, Kasargod, Vellarikundu Sub Regional Transport Office inaugurated.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL