നിയമ നടപടികളുടെ മെല്ലെപ്പോക്ക്; കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു
Jul 31, 2017, 12:46 IST
കുമ്പള: (www.kasargodvartha.com 31.07.2017) കേസുകളിലെ കാലതാമസം മൂലം പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ പെരുപ്പം കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരത്ത് വീര്‍പ്പ് മുട്ടുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തുരുമ്പ് പിടിച്ചു നശിച്ചു കൊണ്ടിരിക്കുന്നത്. ഏറെയും മണല്‍ക്കടത്ത് വാഹനങ്ങളാണുള്ളത്. ഇത് കൂടാതെയാണ് മറ്റു വിവിധ കേസുകളില്‍പെട്ട വാഹനങ്ങളും സ്റ്റേഷന്‍ പരിസരത്ത് നിറഞ്ഞു നില്‍ക്കുന്നത്. വാഹനങ്ങളുടെ പെരുപ്പം മൂലം സ്‌കൂള്‍ ഗ്രൗണ്ട് പരിസരവും പിടിച്ചെടുത്ത വാഹനങ്ങളെ കൊണ്ട് നിറഞ്ഞു.
നിയമം ലംഘിക്കുന്നതിനു പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലെവിടെയും സംവിധാനമില്ല. എല്ലാം സ്റ്റേഷന്‍ പരിസരം തന്നെയാണ് ശരണം. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ പെരുപ്പവും അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ 2013 ല്‍ ഡി. ജി. പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിലും നിയമപാലകര്‍ മെല്ലെപ്പോക്ക് നിയമമാണ് ആവര്‍ത്തിക്കുന്നതെന്നു ആക്ഷേപമുയരുന്നുണ്ട്.
ക്രൈം കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ അത്യാവശ്യ ഘട്ടത്തിലൊഴികെ കോടതിയില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ലെന്നും പകരം മഹസറിനോടൊപ്പം ഫോട്ടോ എടുത്ത് കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും ഡി. ജി. പി നിര്‍ദേശിച്ചിരുന്നു. അനധികൃത മണല്‍ വാരലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പ്രകാരം അധികാരപ്പെട്ട ഓഫീസറായ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ അനന്തര നടപടിക്കായി വാഹനം ഹാജരാക്കണം. 1955 ലെ അവശ്യസാധന നിയമപ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തീര്‍പ്പാക്കുന്നതിനു കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കണം.
പെറ്റിക്കേസുമായോ, പെറ്റിഷനുമായോ പോലീസ് പിടിച്ചെടുത്ത് കൊണ്ട് വരുന്ന വാഹനങ്ങള്‍ രേഖകള്‍ ഹാജരാക്കാത്തത് കാരണം. പോലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയിടേണ്ട അവസ്ഥ മാറ്റണം. അതിന്നു വാഹനങ്ങള്‍ സബ്- ഡിവിഷന്‍ മജിസ്ട്രേറ്റിനു റിപ്പോര്‍ട്ട് നല്‍കി തീര്‍പ്പാക്കണമെന്നും ഡി. ജി. പി യുടെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു 2011 ലെ കേരള പോലീസ് ആക്ട് 56, വകുപ്പ് പ്രകാരം ജില്ലാ പോലീസ് സൂപ്രണ്ടിന് വാഹനങ്ങള്‍ തീര്‍പ്പാക്കുന്നതിനു അധികാരം നല്‍കിയിട്ടും വാഹനങ്ങള്‍ പോലീസ് സ്റ്റേഷനിലും, പരിസരത്തും നിറഞ്ഞ് പതിറ്റാണ്ടുകളായി നശിച്ചു കൊണ്ടിരിക്കുന്നത് നിയമ നടപടികളിലെ കാലതാമസം തന്നെയാണ് വിളിച്ചോതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, police-station, Vehicles in Kumbala Police station