city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള പോലീസ് സ്‌റ്റേഷനും വാഹനങ്ങളുടെ ശവപ്പറമ്പ്

കുമ്പള: (www.kasargodvartha.com 28.04.2018) കുമ്പള പോലീസ് സ്‌റ്റേഷനും വാഹനങ്ങളുടെ ശവപ്പറമ്പായി മാറി. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ തുരുമ്പ് പിടിച്ച് നശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സി.ഐ. പ്രോംസദന്‍ അനേകം വാഹനങ്ങള്‍ പിടിച്ചിരുന്നു. ഇതൊന്നും വെക്കാന്‍ സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ് പോലീസ് അധികാരികള്‍. ഒരു രേഖയും ഇല്ലാത്ത വാഹനങ്ങളാണ് ഇവയിലേറെയും.

സി.ഐ. പ്രേംസദന്‍ ചാര്‍ജ്ജെടുത്തതിന് ശേഷം അഞ്ച് മാസത്തിനിടയില്‍ കള്ളക്കടത്തിനും മറ്റും ഉപയോഗിച്ച ഓംനി വാന്‍, സുമോ, പിക്കപ്പ് വാന്‍, ടിപ്പര്‍ ലോറി തുടങ്ങിയ നിരവധി വാഹനങ്ങളാണ് പിടികൂടിയത്. അതൊക്കെ സ്റ്റേഷന്‍ പരിസരത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. പിടിച്ച മണല്‍ ലോറികളുടെ മുകളില്‍ ആല്‍മരവും മറ്റ് ചെടികളും വളര്‍ന്നിരിക്കുകയാണ്. പിടിച്ച വാഹനങ്ങളില്‍ നിന്നും ബാറ്ററിയും ടയറുകളും മോഷണം പോകുന്നത് നിത്യസംഭവമാണ്. ഈ പ്രദേശങ്ങളില്‍ വെളിച്ചമില്ലാത്തത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.

പിടിക്കപ്പെട്ടവയില്‍ അധികവും മണല്‍ ലോറികളാണ്. മറ്റ് കള്ളക്കടത്ത് വാഹനങ്ങളും ഇതില്‍പെടും. വാഹനങ്ങള്‍ക്ക് ഒരു രേഖകളും ഇല്ലാത്തവയാണ്. അതുകൊണ്ട് തന്നെ ഉടമകള്‍ അത് തിരിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കാറുമില്ല. ഇവയൊക്കെ സ്റ്റേഷന്‍ പരിസരത്ത് തുരുമ്പ് പിടിച്ച് നശിക്കുകയാണ്.
കുമ്പള പോലീസ് സ്‌റ്റേഷനും വാഹനങ്ങളുടെ ശവപ്പറമ്പ്

കുമ്പള പോലീസ് സ്‌റ്റേഷനും വാഹനങ്ങളുടെ ശവപ്പറമ്പ്


Keywords: Kasaragod, Kerala, news, Vehicles, police-station, Kumbala, vehicles-graveyard-in Kumbala police station
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia