city-gold-ad-for-blogger

നിര്‍മ്മിതി കേന്ദ്രം വളപ്പില്‍ ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

മാവുങ്കാല്‍:  (www.kasargodvartha.com 26.09.2018) മാവുങ്കാലില്‍ നിര്‍മ്മിതികേന്ദ്രം കോമ്പൗണ്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഏതാനും വര്‍ഷം മുമ്പ് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലും റോഡരികിലും നിര്‍ത്തിയിട്ട് ഗതാഗതം പോലും തടസ്സപ്പെട്ട സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് പൂഴികടത്തുകേസിലും അപടത്തിലും മറ്റിതരകേസുകളിലും പടിക്കപ്പെട്ട് സ്റ്റേഷന്‍ കസ്റ്റഡിയില്‍ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിതി കേന്ദ്രം കോമ്പോണ്ടിലേക്ക് മാറ്റിയത്.
നിര്‍മ്മിതി കേന്ദ്രം വളപ്പില്‍ ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പിന്നീട് ഇവ ലേലം ചെയ്യാനോ നിയമകുരുക്കുള്‍ ഒഴിവാക്കി ഉമസ്ഥര്‍ക്ക് വിട്ടുനല്‍കാനോ തയ്യാറാവാത്തതിനാല്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ ഇവിടെ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയായിരുന്നു. സംസ്ഥാനം പ്രളയദുരന്തത്തില്‍ സാമ്പത്തിക ഞെരുക്കം മൂലം വീര്‍പ്പുമുട്ടുമ്പോള്‍ ഇങ്ങനെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ കസ്റ്റഡിയില്‍ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി മാവുങ്കാലില്‍ നിര്‍മ്മിതി കേന്ദ്രം വളപ്പില്‍ കാടുകയറി നശിക്കുന്ന വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ സജിത് ബാബു പരിശോധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mavungal, Kanhangad, Hosdurg, Police station, Vehicles, Kasaragod, News, Vehicles getting damaged in Nirmithi Center compound

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia