വാഹനകവര്‍ച്ചാ കേസിലെ പ്രതി 22 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Apr 7, 2012, 13:05 IST
കുമ്പള : വാഹനകവര്‍ച്ചാ കേസിലെ പ്രതിയെ 22 വര്‍ഷത്തിനു ശേഷം കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ നെല്‍ക്കള റോഡിലെ ഐസ് ഫാക്ടറി സമീപത്തെ ജാഫര്‍ സാദിഖിനെയാണ്(44) 22 വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. 1990ല്‍ ആരിക്കാടിയിലെ ഒരു വീട്ടില്‍ നിന്നും കാര്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ സാദിഖ് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ടൗണില്‍വെച്ച് കുമ്പള പി. നാരായണന്‍, പോലീസുകാരായ മുരളീധരന്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സാദിഖിനെ പിടികൂടുകയായിരുന്നു. പോലീസിനെ തള്ളിമാറ്റി കുതറിഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സാദിഖിനെ കിലോ മീറ്ററുകളോളം ഓടിച്ചിട്ട് പോലീസ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്.
Keywords: Kumbala, Theft, Case, Vehicle, Arrest