പിടിയിലായ വാഹന മോഷണസംഘാഗം വര്‍ഗീയ സംഘര്‍ഷക്കേസിലെ പ്രതി
Aug 9, 2012, 11:01 IST
മംഗളൂരു പടുബിദ്രെയില് നിന്ന് മോഷ്ടിച്ച കാറുമായി വരുന്ന പ്രതികളെ പോലീസ് ചോദ്യംചെയ്തപ്പോഴാണ് വാഹനമോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്. വിദ്യാനഗര്‍, കണ്ണൂര്‍ ജില്ലയിലെ പരിയാരം പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും കര്‍ണ്ണാടകയുടെ വിവിധഭാഗങ്ങളിലും വാഹനമോഷണ കേസുകളില്‍ പ്രതിയാണ് ശംസുദ്ദീന്‍ എന്ന സച്ചു.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും അടിപിടിയുണ്ടാക്കിയതിനുമുള്പ്പെടെ കാസര്‍കോട് വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ കരീമിനെതിരെ അഞ്ച് കേസുകള്‍ നിലവിലുണ്ട്. സിപിഎം മഞ്ചേശ്വരം ഏരിയാകമ്മിറ്റിയംഗം അബ്ദുര്‍ റസാഖിനെയും കുമ്പള റെയില്‍വേ സ്റ്റേഷന്മാസ്റ്റര് ചാലക്കുടി സ്വദേശി പി.ഐ. ജോസഫിനെയും ആക്രമിച്ച കേസിലും പ്രതിയാണ്. കുമ്പള, മഞ്ചേശ്വരം, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ വാഹന മോഷണത്തിനും അടിപിടി നടത്തിയതിനും വധശ്രമത്തിനും അമീറിനെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കുമ്പളയില്‍ വാടകവീട്ടിലാണ് താമസം. സച്ചു കാഞ്ഞങ്ങാട് ആറങ്ങാടി നിലാങ്കരയില്‍ ബന്ധുവീട്ടില്‍ താമസിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിദ്യാനഗര്‍ എസ്.ഐ എ.വി. ദിനേശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. നാരായണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. അബൂബക്കര്‍, വിനയചന്ദ്രന്, പ്രദീപ്കുമാര്‍, ഫിലിപ്പ്, ഓസ്റ്റിന്‍ തമ്പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Theft, Police, Arrest, CI Babu Peringeth, Uppala