city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍­കോ­ട്ട് വീ­ണ്ടും തീ­വെപ്പ്; വീ­ട്ടു­മുറ്റ­ത്ത് ബൈ­ക്കു­കള്‍ ക­ത്തി­ച്ചു

കാസര്‍­കോ­ട്ട് വീ­ണ്ടും തീ­വെപ്പ്; വീ­ട്ടു­മുറ്റ­ത്ത് ബൈ­ക്കു­കള്‍ ക­ത്തി­ച്ചു
കാസര്‍­കോട്: കാസര്‍­കോ­ട്ട് വീണ്ടും തീ­വെ­പ്പ് അ­ര­ങ്ങേറി. ഒ­രാ­ഴ്­ച­യ്­ക്കു­ള്ളില്‍ ഇ­ത് ര­ണ്ടാമ­ത്തെ തീ­വെ­പ്പാ­ണ്. പാ­റ­ക്ക­ട്ട ആര്‍.ഡി. ന­ഗ­റി­ലെ ശ്രീ­ല­ക്ഷ്­മി നി­വാ­സില്‍ കെ.പി. നാ­രാ­യണ­ന്റെ മ­കന്‍ കെ.പി. ശ­ര­ത്­കു­മാ­റി­ന്റെ വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ട കെ.എല്‍. 14 കെ. 2518 ന­മ്പര്‍ യ­മഹ ബൈക്കും സ­ഹോ­ദ­രന്‍ അ­ജി­ത്ത് കു­മാ­റി­ന്റെ കെ.എല്‍. 14 സി. 8731 ന­മ്പര്‍ ഹോ­ണ്ട സ്­കൂ­ട്ട­റു­മാ­ണ് തീ­വെ­ച്ച് ന­ശി­പ്പി­ച്ചത്.

പു­ലര്‍­ചെ മൂ­ന്ന് മണി­യോ­ടെ ശ­ബ്ദം കേ­ട്ട് വീ­ട്ടു­കാര്‍ ഉ­ണര്‍ന്നു­നോ­ക്കി­യ­പ്പോ­ഴാ­ണ് ബൈ­ക്കു­കള്‍ ക­ത്തു­ന്ന­ത് ക­ണ്ടത്. ഉ­ടന്‍ത­ന്നെ ഫയര്‍­ഫോര്‍­സില്‍ വിവ­രം അ­റി­യി­ക്കു­കയും അ­വ­രെ­ത്തി തീ അ­ണ­ച്ചെ­ങ്കിലും അ­പ്പോ­ഴേക്കും പൂര്‍­ണ­മായും ക­ത്തി­ന­ശി­ച്ചി­രു­ന്നു. ശര­ത് കു­മാര്‍ സൈന്‍ ബോര്‍­ഡ് മേ­ക്ക­റാണ്. അ­ജി­ത്ത് കു­മാര്‍ പ്ലം­ബ­റാണ്. തീ­വെ­പ്പ് സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കാസര്‍­കോ­ട് ടൗണ്‍­ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു.

ഒ­രാഴ്­ച മു­മ്പ് കാസര്‍­കോ­ട് പ­ള്ളം പൊ­തു­ശ്­മ­ശാ­ന­ത്തി­ന് സ­മീപ­ത്തെ ഇ­ബ്രാ­ഹി­മി­ന്റെ വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ടി­രു­ന്ന കാറും ബൈക്കും തീ­വെ­ച്ച് ന­ശി­പ്പി­ച്ചി­രുന്നു. കാ­സര്‍­കോ­ട്ട് ആ­സൂ­ത്രി­ത­മാ­യി സം­ഘര്‍­ഷം സൃ­ഷ്ടി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­ണ് ഇത്ത­രം തീ­വെ­പ്പു­ക­ളെ­ന്നാ­ണ് പോ­ലീ­സ് ക­രു­തു­ന്നത്. തീ­വെ­പ്പി­ന് പി­ന്നി­ല്‍ പ്ര­വര്‍­ത്തി­ക്കു­ന്നവ­രെ കു­റിച്ച് കേ­ന്ദ്ര-സംസ്ഥാ­ന ര­ഹ­സ്യാ­ന്വേ­ഷ­ണ വി­ഭാ­ഗ­ങ്ങളും അ­ന്വേ­ഷി­ച്ച് വ­രു­ന്നു­ണ്ട്.

Keywords:  Kasaragod, Bike, Fire, Fire force, Police, Parakatta, Kerala, R.D. Nagar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia