ഉപ്പളയില്‍ സി എച്ച് കുഞ്ഞമ്പുവിനൊപ്പമെത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു
May 16, 2016, 17:42 IST
ഉപ്പള: (www.kasargodvartha.com 16.05.2016) മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവിനൊപ്പം ഉപ്പള ഗവ ഹൈസ്‌കൂളിലെ ബൂത്തിലെത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. എല്‍ ഡി എഫ് പ്രവര്‍ത്തകനായ സാജിദിന്റെ കാറാണ് തകര്‍ത്തത്. സ്ഥാനാര്‍ത്ഥി ബൂത്ത് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കൂടെ വന്നതായിരുന്നു സാജിദ്.
ലീഗ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞപ്പോള്‍ സി എച്ച് കുഞ്ഞമ്പു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ തകര്‍ക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് കൂടുതല്‍ പോലീസെത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. ബൂത്ത് സന്ദര്‍ശിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി ഇവിടെ നിന്നും മടങ്ങിയത്.
Keywords : Uppala, Election, Clash, Car, Kasaragod, Police, LDF, CH Kunhambu.