മണല്‍ക്കടത്തിന് പിഴ ഈടാക്കിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് മര്‍ദനം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്
Oct 8, 2017, 17:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.10.2017) മണല്‍ക്കടത്തിന് പിഴ ഈടാക്കിയ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തലപ്പാടി ആര്‍.ടി.ഒ. ചെക്ക് പോസ്റ്റിലെ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഈശ്വറിന്റെ പരാതിയില്‍ കുഞ്ചത്തൂരിലെ അന്‍സാറിനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ശനിയാഴ്ച പുലര്‍ച്ച മൂന്നു മണിക്കാണ് സംഭവം. മംഗളൂരുവില്‍ നിന്ന് മണലുമായി വന്ന അന്‍സാറിന്റെ ടിപ്പര്‍ ലോറി വെഹിക്കിള്‍ ഇന്‍സ്പെകടറുടെ നേതൃത്വത്തില്‍ പിടികൂടുകയും പിഴ ചുമത്തുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായാണ് അന്‍സാര്‍ അക്രമം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Lorry, sand mafia, Vehicle inspector assaulted; case against lorry driver
Keywords: Kasaragod, Kerala, news, Lorry, sand mafia, Vehicle inspector assaulted; case against lorry driver