വാഹനപരിശോധന കര്‍ശനമായി തുടരുന്നു; ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 2 പേര്‍ക്കെതിരെയും, അശ്രദ്ധയില്‍ ബൈക്കോടിച്ചതിന് മറ്റൊരാള്‍ക്കുമെതിരെ പോലീസ് കേസെടുത്തു
Nov 1, 2019, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2019) ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാഹനപരിശോധന കര്‍ശനമായി തന്നെ തുടരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് രണ്ടു പേര്‍ക്കെതിരെയും, അശ്രദ്ധയില്‍ ബൈക്കോടിച്ചതിന് മറ്റൊരാള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഉദുമ ബാരയിലെ പി കെ നൗഫല്‍, പാക്യാര കുന്നിലെ പി എച്ച് ഷമ്മാസ് എന്നിവരാണ് ലൈസന്‍സില്ലാതെ പിടിയിലായത്. നൗഫല്‍ ഓടിച്ചിരുന്ന കെ എല്‍ 60 എല്‍ 3636 നമ്പര്‍ സ്‌കൂട്ടര്‍ നുള്ളിപ്പാടിയില്‍ വെച്ചും, ഷമ്മാസ് ഓടിച്ചിരുന്ന കെ എല്‍ 14 ജെ 3511 ബൈക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നായന്മാര്‍മൂലയിലെ ഇസ്രത്ത് അഹ് മദിനെതിരെ (18)യാണ് അശ്രദ്ധമായി ബൈക്കോടിച്ചതിന് കേസെടുത്തത്. ഇസ്രത്ത് ഓടിച്ചിരുന്ന കെ എല്‍ 14 വൈ 1210 നമ്പര്‍ ബൈക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. വരും ദിവസങ്ങളിലും കര്‍ശന വാഹനപരിശോധന തുടരുമെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ പുതുക്കിയ നിയമപ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, Kerala, news, Vehicles, Traffic-block, Bike, Police, Vehicle inspection tighten; Case against 3 for violating traffic rules
< !- START disable copy paste -->