വാഹന പരിശോധന; ഏഴാം ദിവസം പിഴയായി ഈടാക്കിയത് 86,700 രൂപ
Dec 7, 2018, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 07.12.2018) ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തുന്ന സംയുക്ത വാഹന പരിശോധനയില്‍ ഏഴാം ദിവസം 195 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 86,700 രൂപ ഈടാക്കി. പോലീസ്, മോട്ടോര്‍ വാഹന, റവന്യൂ വകുപ്പുകള്‍ സംയുക്തയാണു പരിശോധനകള്‍ നടത്തുന്നത്.
ക്രമരഹിതമായ നമ്പര്‍ പ്ലേറ്റ്, ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, വാഹനങ്ങളിലെ അംഗീകൃതമല്ലാത്ത ആള്‍ട്ടറേഷന്‍, നിയമപ്രകാരമല്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ലൈറ്റുകള്‍, അമിതഭാരം കയറ്റല്‍, മൈനര്‍ ഡ്രൈവിംഗ് , ട്രിപ്പിള്‍ റൈഡിഗ് തുടങ്ങിയ നിയമ ലംഘനങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്.
സംയുക്തപരിശോധനയില്‍ കാസര്‍കോട് ആര്‍ഡിഒ അബ്ദുല്‍ സമദ്, ആര്‍.ടി.ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍, എം.വി.ഐമാരായ ചാര്‍ലി ആന്റണി, ശങ്കരപിള്ള, ദിനേശ് കുമാര്‍, എഎം.വി.ഐമാരായ രാജേഷ് കോറോത്ത്, ടി. വൈകുണ്ഠന്‍, കോടോത്ത് ദിനേശന്‍, ബേബി, ലാജി, രഞ്ജിത്ത്, സുരേഷ്, ട്രാഫിക് എസ് ഐ ശശികുമാര്‍, കുമ്പള എസ്‌ഐ അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicle, Vehicle inspection; Rs. 86,700 fined
< !- START disable copy paste -->