city-gold-ad-for-blogger
Aster MIMS 10/10/2023

കേരളത്തിലേക്കുള്ള പച്ചക്കറി ലോറി സുള്ള്യയില്‍ ആക്രമിച്ചു; അക്രമം ബി ജെ പി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലെന്ന് ആക്ഷേപം

ബന്തടുക്ക: (www.kasargodvartha.com 30.03.2020) കേരളത്തിലേക്കുള്ള പച്ചക്കറി ലോറി സുള്ള്യയില്‍ ആക്രമിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ സുള്ള്യയിലാണ് അക്രമം. ബി ജെ പി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് ആക്ഷേപം. ഞായറാഴ്ച രാത്രിയാണ് ലോറി തടഞ്ഞ് അക്രമം നടത്തിയത്.

കേരള-കര്‍ണാടക അതിര്‍ത്തിയായ മാണി മൂല ചെക്ക് പോസ്റ്റിന് സമീപം കര്‍ണാടക അധികൃതര്‍ അതിര്‍ത്തി മണ്ണിട്ട് അടച്ചതോടെ ചരക്ക് വരവ് തടസ്സപ്പെട്ടിരുന്നു. അതിര്‍ത്തി അടച്ച സ്ഥലം വരെ കര്‍ണാടകയിലെ വ്യാപാരികള്‍ ലോറികളില്‍ പച്ചക്കറി എത്തിക്കുകയും അവിടെ നിന്നും കേരളത്തിലെ വ്യാപാരികള്‍ ലോറിയുമായി വന്ന് അതിലേക്ക് പച്ചക്കറി മാറ്റി കൊടുക്കുകയുമാണ് ചെയ്ത് വന്നിരുന്നത്. ഇത് അറിഞ്ഞാണ് ബി ജെ പിയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സുള്ള്യ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കോരിക്കര്‍മൂല എന്ന സ്ഥലത്ത് പച്ചക്കറി ലോഡുമായെത്തിയ ലോറി തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്.
കേരളത്തിലേക്കുള്ള പച്ചക്കറി ലോറി സുള്ള്യയില്‍ ആക്രമിച്ചു; അക്രമം ബി ജെ പി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലെന്ന് ആക്ഷേപം

ലോറിലുണ്ടായിരുന്ന കുറെയേറെ പച്ചക്കറികള്‍ നശിപ്പിക്കുകയും ചെയ്തു. ഇനി പച്ചക്കറി കൊണ്ടുപോകില്ലെന്ന് പറഞ്ഞതിനാലാണ് മുഴുവനും നശിപ്പിക്കാതിരുന്നത്. സംഭവത്തില്‍ പച്ചക്കറി വ്യാപാരി പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. അതിര്‍ത്തിക്കപ്പുറത്ത് നടന്ന സംഭവമായതിനാല്‍ തങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കേരള അതിര്‍ത്തിയില്‍പ്പെട്ട ബേഡകം സി ഐ ടി ഉത്തംദാസ് പറയുന്നത്. അതിര്‍ത്തിക്കിപ്പുറത്ത് എല്ലാ സംരക്ഷണവും നല്‍കാമെന്ന് ബേഡകം പോലീസ് വ്യാപാരികളെ അറിയിച്ചിട്ടുണ്ട്.


Keywords: Ka saragod, Kerala, News, Vegitable, Lorry, Karnataka, Vegetable lorry blocked in Karnataka border

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL