മാലിക് ദീനാര്‍ അക്കാദമി പച്ചക്കറി തോട്ടത്തില്‍ വിളവെടുപ്പ്
May 24, 2015, 07:32 IST
തളങ്കര: (www.kasargodvartha.com 24/05/2015) മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ ഗ്രീന്‍ സറൗണ്ട് ക്യാമ്പയിന്റെ ഭാഗമായി അക്കാദമി ക്യാമ്പസില്‍ ആരംഭിച്ച പച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പ്. വാഴയും കരിമ്പും വെണ്ടക്കയും ചീരയും കൈതച്ചക്കയും കയ്പ്പക്കയും തുടങ്ങി പച്ചമുളകും കോവക്കയും വരെ പച്ചപിടിച്ചു നില്‍ക്കുകയാണ് തോട്ടത്തില്‍.
തോട്ടത്തില്‍ പാകമായ വെണ്ടക്കയുടെയും ചീരയുടെയും വിളവെടുപ്പ് നടത്തി. അക്കാദമി കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമിയും വിളവെടുപ്പ് ചടങ്ങില്‍ സംബന്ധിച്ചു.
വൈസ്. പ്രസിഡന്റ് കെ.എ.എം ബഷീറിന്റെ അധ്യക്ഷതയില്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.അബ്ദുര്‍ റഹ്് മാന്‍, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ. കെ. പുറം, ഹസൈന്‍ തളങ്കര, യൂനുസ് അലി ഹുദവി, സമദ് ഹുദവി തറയിട്ടാല്‍, ഇബ്രാഹിം ഹുദവി ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ഒരു ഫേസ്ബുക്ക് അപ്ലോഡിംഗ് വരുത്തിവെച്ച വിന! പെണ്‍കുട്ടിയുടെ ഫോട്ടോ അപ്ലോഡ് ചെയ്ത പയ്യനെ വീട്ടുകാര്‍ പഞ്ഞിക്കിട്ടു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, Thalangara, Malik deenar, Malik Deenar Islamic Academy, Agriculture, Vegetable harvesting in Malik Deenar Islamic Academy.
Advertisement: