കളക്ടറേറ്റില്‍ രണ്ടാം വര്‍ഷവും പച്ചക്കറിക്കൃഷി ഇറക്കുന്നു
Jun 1, 2012, 15:35 IST
![]() |
കളക്‌ട്രേറ്റ് വളപ്പില്‍ പച്ചക്കറികൃഷി ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പച്ചക്കറി കൃഷി ഇറക്കി നല്ല വിളവ് കൊയ്ത കളക്ടറേറ്റ് ജീവനക്കാര്‍ ഈ വര്‍ഷം വീണ്ടും പച്ചക്കറി കൃഷി ഇറക്കുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിനകത്ത് ഉഴുതുമറിച്ച മണ്ണില്‍ പച്ചക്കറി വിത്ത് നട്ടുകൊണ്ട് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങില്‍ എ ഡി എം എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എം.ലത, ജി. ജയപ്രകാശ്, ലോ ഓഫീസര്‍ എം.സീതാരാമ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശിവപ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Vegetable farming, Collectorate, Kasaragod