ദുരിതം മാറി; വീരമലക്കുന്ന് ദേശീയപാതയിൽ ഗതാഗതം സാധാരണ നിലയിൽ!
● മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കി.
● അപകടസാധ്യതയുള്ള മറ്റ് മേഖലകളിൽ ജാഗ്രതാ നിർദ്ദേശം തുടരുന്നു.
● ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിരീക്ഷണം ശക്തമാക്കി.
● കഴിഞ്ഞ ബുധനാഴ്ചയാണ് വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായത്.
ചെറുവത്തൂർ: (KasargodVartha) വീരമലക്കുന്ന് ഇടിഞ്ഞുവീണതിനെത്തുടർന്ന് തടസ്സപ്പെട്ട ദേശീയപാത 66-ലെ ഗതാഗതം പുനഃസ്ഥാപിച്ചതായി ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ അറിയിച്ചു. തിങ്കളാഴ്ച ഉച്ചമുതലാണ് പാത വീണ്ടും വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്.
സംസ്ഥാനത്ത് നിലവിൽ യെല്ലോ അലർട്ട് മാത്രമാണുള്ളതെന്നും, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിലുമാണ് ഈ തീരുമാനം. ഗതാഗതം ക്രമീകരിച്ചും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിച്ചുമാണ് പാത തുറന്നുനൽകിയിട്ടുള്ളത്.
മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കിയ ശേഷമാണ് യാത്രാനുമതി നൽകിയത്. അപകടസാധ്യതയുള്ള മറ്റ് മേഖലകളിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് വീരമലക്കുന്നിന്റെ വലിയൊരു ഭാഗം ദേശീയപാത നിർമ്മാണ സ്ഥലത്തേക്ക് ഇടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയും മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനും രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞുവീണ് കാറിനെ അൽപദൂരം തള്ളിക്കൊണ്ടുപോയിരുന്നു. സമീപത്തെ ഹോട്ടൽ ജീവനക്കാരാണ് അധ്യാപികയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
സമീപത്തെ ഹോട്ടൽ ജീവനക്കാരാണ് അധ്യാപികയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
വീരമലക്കുന്നിലെ മണ്ണിടിച്ചിലിനെക്കുറിച്ചും ഗതാഗതം പുനഃസ്ഥാപിച്ചതിനെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Traffic on National Highway 66 at Veeramalakunnu restored after landslide.
#Veeramalakunnu #NationalHighway66 #TrafficRestored #KeralaRoads #LandslideUpdate #Cheruvathur






