city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈ­സ് ചാന്‍­സ­ലര്‍ പ്ര­ധാ­ന­മ­ന്ത്രി­യെ സ­ന്ദര്‍­ശിച്ചു

വൈ­സ് ചാന്‍­സ­ലര്‍ പ്ര­ധാ­ന­മ­ന്ത്രി­യെ സ­ന്ദര്‍­ശിച്ചു
കൊ­ച്ചി: സെന്‍­ട്രല്‍ യൂ­ണി­വേ­ഴ്‌­സി­റ്റി ഓ­ഫ് കേ­ര­ള വൈ­സ് ചാന്‍­സ­ലര്‍ ഡോ.ജാന്‍­സി ജ­യിം­സ് കൊ­ച്ചി­യില്‍ പ്ര­ധാ­ന­മന്ത്രി ഡോ.മന്‍­മോ­ഹന്‍ സി­ങ്ങി­നെ സ­ന്ദര്‍­ശി­ച്ച് സര്‍­വ­ക­ലാ­ശാ­ല­യു­ടെ വി­ക­സ­ന­പ­രി­പാ­ടി­ക­ളെ­കു­റി­ച്ച് ചര്‍­ച്ച ന­ട­ത്തി.

അ­കാ­ദ­മി­ക് രം­ഗ­ത്ത് സര്‍­വ­ക­ലാശാല കൈ­വ­രി­ച്ച നേ­ട്ട­ങ്ങ­ളില്‍ പ്ര­ധാ­ന­മന്ത്രി സം­തൃ­പ്­തി പ്ര­ക­ടി­പ്പി­ച്ചു. മി­ക­ച്ച­ വിദേശ സര്‍­വക­ലാ­ശാ­ല­ക­ളി­ലും, ഗ­വേ­ഷ­ണ സ്ഥാ­പ­ന­ങ്ങ­ളി­ലു­മു­ള്ള ഇ­ന്ത്യന്‍ ശാ­സ്­ത്ര­ജ്ഞ­മാ­രില്‍ നി­ന്ന് സര്‍­വക­ലാ­ശാ­ല­യ്­ക്കു­വേ­ണ്ട അ­ധ്യാ­പക­രെ ക­ണ്ടെ­ത്താന്‍ ന­ട­ത്തു­ന്ന ശ്ര­മ­ങ്ങ­ളെ അ­ദ്ദേ­ഹം പ്ര­ശം­സിച്ചു. കോ­ഴ്‌­സു­ക­ളില്‍ പ്ര­വേശ­നം നല്‍­കുന്ന­ത് ദേശീ­യ മ­ത്സ­ര­പ­രീ­ക്ഷ­ക­ളി­ലാ­ണെ­ന്നതും അ­ധ്യ­പ­ക­രില്‍ 18 ശ­ത­മാനം പേ­രും, വി­ദ്യര്‍­ത്ഥി­ക­ളില്‍ 20 ശ­ത­മാനം പേ­രും ഇതര സം­സ്ഥാ­ന­ങ്ങ­ളില്‍ നി­ന്നു­ള്ള­വ­രാ­ണെ­ന്നതും സ­ന്തോ­ഷ­പ്ര­ദ­മാ­ണെന്ന് പ്ര­ധാ­ന­മന്ത്രി പ­റ­ഞ്ഞു.

ക­രി­ക്കു­ലം ഗ­വേ­ഷ­ണ പ­രി­പാ­ടി­ക­ള്‍ രൂ­പ­പ്പെ­ടു­ത്തു­മ്പോള്‍ പ്രാ­ദേശി­ക സം­സ്­കാ­രവും മ­ല­ബാ­റി­ന്റെ വി­കസ­ന ആ­വ­ശ്യ­ങ്ങളും കൂ­ടി പ­രി­ഗണി­ക്കു­ന്നുണ്ടെന്ന് വി­സി പ­റ­ഞ്ഞു. പെ­രി­യ­യി­ലെ ക്യാമ്പ­സ് പ്ര­വര്‍­ത്ത­ന സ­ജ്ജ­മാ­ക്കു­ന്ന­തി­ന് സ്വീ­ക­രി­ക്കു­ന്ന ന­ട­പ­ടി­കള്‍ വി­സി പ്ര­ധാ­ന­മ­ന്ത്രി­യെ ധ­രി­പ്പി­ച്ചു.

സര്‍­വക­ലാശാ­ല വി­ഭാവ­നം ചെ­യ്യു­ന്ന സെന്റര്‍ ഫോര്‍ ഡി­ഫന്‍­സ് ആന്റ് സെ­ക്യൂ­രി­റ്റി സ്റ്റ­ഡീ­സ്, സെന്റര്‍ ഫോര്‍ ഡയ­സ് പോ­റ­സ്­റ്റ­ഡീ­സ്, സെന്റര്‍ ഫോര്‍ ഡ­ബ്ല്യൂ.റ്റി.ഒ സ്­റ്റ­ഡീ­സ് എ­ന്നി­വ­യു­ടെ രൂ­പ­രേ­ഖ­കള്‍ വി­സി പ്ര­ധാ­നമ­ന്ത്രി­ക്ക് സ­മര്‍­പ്പിച്ചു.

Keywords: Central University, VC, Jancy James, Visit, Prime Minister, Kochi, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia