വയനാട്ടു കുലവനെ കാണാന്‍ ഗ്രാമങ്ങളൊരുങ്ങി
Mar 6, 2017, 12:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.03.2017) ചിത്താരി കല്ലിങ്കാലിലെ കടവത്ത് വീട് തറവാടിലെ വയനാട്ടു കുലവര്‍ തെയ്യം കെട്ടു മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കൂവ്വം അളന്നു. വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. വയനാട്ടു കുലവന്‍ സ്ഥാനത്തോടൊപ്പം മാന്ത്രികനും, വൈദ്യനും വിദ്യാ സമ്പന്നനുമായ ഗുരുവിന്റെ സ്ഥാനവും ഇവിടെ കല്‍പ്പിക്കപ്പെടുന്നു.
കടവത്തെ ബാരിക്കാട് തന്ത്രിയുടെ മകനെ പുനര്‍ജനിപ്പിച്ച വാമൊഴിയില്‍ നിന്നു തുടങ്ങുകയാണ് കടവത്ത് വീടിന്റെ ഉല്‍ഭവ ചരിത്രം. മകനെ രക്ഷിച്ച വൈദ്യര്‍ മഹാഗുരുവനുള്ള പ്രത്യുപകാരമായി കടവത്ത് അനുവദിച്ചു കിട്ടിയ സ്വത്തുക്കളിലാണ് പിന്നീട് ഗുരുസ്ഥാനവും കുലവന്റെ സാന്നിദ്ധ്യവും കണ്ടുതുടങ്ങിയതെന്നാണ് പഴമ. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് തറവാട്ടില്‍ വയനാട് കുലവനെ കെട്ടിയാടിക്കുന്നത്. മാര്‍ച്ച് 20ന് കലവറ നിറക്കലും, തുടര്‍ന്ന് 23 മുതല്‍ 26 വരെ ഉത്സവങ്ങള്‍ അരങ്ങേറും.
വിവിധ കഴകങ്ങളിലായി ഇത്തവണ 11 തറവാടുകളിലാണ് മഹോത്സവം നടക്കുന്നത്. ആദ്യത്തേത് കണ്ണോത്ത് വെച്ച് മാര്‍ച്ച് 2ന് പര്യവസാനിച്ചു. കരോടി വളപ്പില്‍ ഇടപ്പണി ചോവീരി തറവാട്ടില്‍ മാര്‍ച്ച് 9ന് ഉത്സവം സമാപിച്ചതോടെ തുടര്‍ന്ന് തെയ്യം കൂടുന്നത് ബന്തടുക്ക പനങ്കുന്ന് കരിച്ചേരി തറവാട്ടിലാണ്. മാര്‍ച്ച് പത്തിന് ആരംഭിച്ച് 12 ന് അവിടെ അവസാനിക്കും. തുടര്‍ കളിയാട്ടം മാര്‍ച്ച് 15 മുതല്‍ 17 വരെ മരുതളത്താണ് കുലവന്റെ കെട്ടിയാട്ടം. 21 മുതല്‍ 23 വരെ ബലവന്തടുക്കയിലാണ് ഉത്സവം. ഇവിടെ മുടിയെടുത്ത ശേഷമാണ് ചിത്താരി കടവത്ത് കുലവന്റെ നൃത്തവിശേഷം അരങ്ങിലെത്തുക. മാര്‍ച്ച് 24 മുതല്‍ 26 വരെയുള്ള മഹോത്സവത്തിനു ശേഷം തെയ്യക്കാര്‍ അടോട്ട് വലിയതൈ വളപ്പിലേക്ക് നീങ്ങും.
മാര്‍ച്ച് 30 മുതല്‍ എപ്രില്‍ ഒന്ന് വരെയാണ് അവിടെ ഉത്സവം. പാലക്കുന്ന് കഴകത്തില്‍ വര്‍ഷത്തില്‍ രണ്ടു തെയ്യം കെട്ടു മഹോത്സവ കൂട്ടായ്മക്ക് മാത്രമേ അനുവാദമുള്ളൂ. ആദ്യത്തേതായി പാലക്കുന്ന് കരിപ്പോടി മീത്തലെ വീട് തറവാട്ടില്‍ വെച്ച് കഴക പരിധിയില്‍ അവതാരപുരുഷന്റെ തിരുമുടി കാണാം. മെയ്യ് അഞ്ച് മുതല്‍ ഏഴ് വരെ തീയ്യതികളിലാണത്. അടുത്തത് കൊട്ടോടി അയറോട്ടു പാലപ്പുഴ താനത്തിങ്കലാണ്. മെയ് ഒന്‍പത് മുതല്‍ 11 വരെ കൊട്ടോടിക്ക് മഹോത്സവമായിരിക്കും. ഈ വര്‍ഷത്തെ കുലവന്റെ പുറപ്പാടിന് പരിസമാപ്തി കുറിക്കുന്നത് അരമങ്ങാനം തൊക്കോച്ചി വളപ്പില്‍ മെയ് 11ന് ആരംഭിച്ച് 14നു മറ പിളര്‍ക്കുന്നതോടെയായിരിക്കും.
എല്ലായിടത്തും ഉല്‍ത്സവക്കമ്മറ്റികള്‍ നാടറിഞ്ഞു പ്രവര്‍ത്തിച്ചു വരികയാണ്. തെയ്യംകെട്ടുത്സവത്തിന്റെ എണ്ണം സ്പഷ്ടമായിട്ടും കുലവനെ കാണാനുള്ള ജനങ്ങളുടെ ജിജ്ഞാസക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ജനബാഹുല്യം തെളിയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Chithari, Theyyam, Festival, Physician, Magician, Tharavadu, V ayanattu kulavan theyyamkettu maholsavam; preparation started.