വസന്തകുമാറും ബാബുവും തിരിച്ചെത്തി; വീട്ടിലും നാട്ടിലും ആനന്ദ നിമിഷങ്ങള്‍
Jul 31, 2013, 18:30 IST
കാസര്‍കോട്: കടല്‍ കൊള്ളക്കാര്‍ വിട്ടയച്ച വസന്തകുമാറും ബാബുവും വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ആനന്ദക്കണ്ണീരണിഞ്ഞു. അതുകണ്ടപ്പോള്‍ ആഹ്ലാദം പങ്കുവെയ്ക്കാനെത്തിയ നാട്ടുകാരും. 17 ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവിലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ നിന്നും മോചിതരായി വസന്തകുമാറും (36), ബാബു (34)വും ബുധനാഴ്ച പുലര്‍ചെ തങ്ങളുടെ വീടുകളിലെത്തിയത്.
ഇരുവരുടെയും വരവ് കാത്ത് ഉറക്കമൊഴിച്ച് നിന്നിരുന്ന കുടുംബാംഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെ തന്നെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീടുകളിലേക്കെത്തിയത്. വിവരമറിഞ്ഞ് വീട്ടിലെത്തിയവര്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കിയാണ് കുടുംബാംഗങ്ങള്‍ സന്തോഷം പങ്കുവെച്ചത്.
കളനാട്ടെ വസന്തകുമാര്‍ പാലക്കുന്നിലെ ബാബു എന്നിവരുടെ വരവാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആനന്ദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചത്. ജൂലൈ 14 നാണ് പശ്ചിമ ആഫ്രിക്കയില്‍ വെച്ച് 20 ഇന്ത്യക്കാരുള്‍പെടുന്ന കപ്പല്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഇരുവരും ദിവസങ്ങളോളം കടല്‍ക്കൊള്ളകാരുടെ തടവില്‍ ഭീകരമായ അന്തരീക്ഷത്തിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ കപ്പല്‍ വിട്ടയച്ചതായി ഇവരുടെ വീട്ടുകാര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിനു ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് വസന്തകുമാറും ബാബുവും വീട്ടിലേക്ക് തിരിച്ചെത്തിയത്.
മോചന ശേഷം വസന്തകുമാറും ബാബുവും ഉള്‍പെടുന്ന 24 അംഗ സംഘം ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍നിന്ന് വിമാനമാര്‍ഗം ദുബൈയിലേക്കാണ് ആദ്യം എത്തിയത്. പിന്നീട് അവിടെ നിന്നും മുംബൈ വഴി മംഗലാപുരത്തേക്ക് തിരിക്കുകയായിരുന്നു.
എം.വി കോട്ടണ്‍ എന്ന എണ്ണ ടാങ്കറാണ് കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപത്തു നിന്നാണ് കപ്പല്‍ തട്ടിയെടുത്തത്. തട്ടിയെടുത്ത കപ്പല്‍ പിന്നീട് നൈജീരിയന്‍ തീരത്തേക്ക് കൊണ്ടുപോയതായി ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കപ്പലിലെ എണ്ണ ഊറ്റിയെടുത്ത ശേഷം കൊള്ളക്കാര്‍ കപ്പല്‍ വിട്ടുകൊടുക്കുകയായിരുന്നു.
'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ രേഖയെ വിളിച്ചു; സുരക്ഷയില്‍

Related News:
ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു
Also Read: സല്‍വ വധക്കേസ്: പ്രതിക്ക് വധശിക്ഷ

Keywords : Phone-call, Kochi, Natives, Wife, Kasaragod, Vasanthakumar, Babu, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.